Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഒരു പൊലീസുകാരനു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട: ജില്ലയില്‍ ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആന്റിജന്‍ പരിശോധനയിലാണ് രോഗം പോസിറ്റീവായത്. ഇദ്ദേഹത്തിന്‍ഖെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് കൂടുതല്‍ ആശങ്ക ഇടയാക്കിയിട്ടുണ്ട്. ഈ മാസം 22നായിരുന്നു പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം പട്ടിക വിപുലമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് കോന്നി സ്‌റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

police

അതേസമയം, ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരകരിച്ചത്.ഇന്ന് 49 പേര്‍ രോഗമുക്തരായി.ജില്ലയില്‍ ഇതുവരെ ആകെ 1033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 367 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ് . കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 716 ആണ്. പത്തനംതിട്ട ജില്ലക്കാരായ 316 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 310 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 94 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 78 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 50 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 19 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 24 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഒരാളും, തിരുവല്ല ബീലിവേഴ്സ് മെഡിക്കല്‍ കോളജില്‍ ഒരാളും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 336 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 54 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+