പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം: കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

പത്തനംതിട്ട; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലായ സാഹചര്യത്തില്‍ കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അഭ്യര്‍ത്ഥനയില്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി പഞ്ചായത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

covid 19

പഞ്ചായത്തിന്റെ എല്ലാ വഴികളും അടക്കും. അടിയന്തര ഘട്ടത്തില്‍ പുറത്തേക്ക് പോകുവാന്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി ചാഞ്ഞോടി, കീഴടി, ചെങ്ങരൂര്‍ ചിറ, നെടുങ്ങാടപ്പള്ളി ജംഗ്ഷനുകള്‍ തുറന്നു കൊടുക്കും. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു. (ഫോണ്‍: 9496042612 , 8606724554) ആവശ്യമെങ്കില്‍ 24 മണിക്കൂറും സേവനം ഉറപ്പുവരുത്തി ആംബുലന്‍സ് ഏര്‍പ്പെടുത്തി.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍കട, പെട്രോള്‍ പമ്പ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചക്ക് രണ്ടുവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുക, പ്രഭാത, സായാഹ്ന നടത്തം പൂര്‍ണ്ണമായി നിരോധിക്കുന്നതിനും അനാവശ്യമായ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കുംഅതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബു, കീഴ്വായ്പൂര് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ടി സഞ്ജയ്, നോഡല്‍ ഓഫീസര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എന്‍ മോഹനന്‍, ബാബു കൂടത്തില്‍, മെഡിക്കല്‍ ഓഫീസര്‍ രശ്മി ആര്‍ നായര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനന്‍ നായര്‍, അംഗങ്ങളായ വി.എസ് ഈശ്വരി, വി.സി മാത്യു, മിനി ജനാര്‍ദ്ദനന്‍, കെ.കെ രാധാകൃഷ്ണക്കുറുപ്പ്, മറിയാമ്മ, ധന്യാസജീവ്, വി.ജെ റജി, ഗ്രേസി മാത്യു, സ്മിത വിജയരാജ് , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എസ്.വി സുബിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും: ജില്ലാ കളക്ടര്‍പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും: ജില്ലാ കളക്ടര്‍

50% ത്തിലധികം ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നടപടികള്‍ ആവശ്യം: മുഖ്യമന്ത്രി50% ത്തിലധികം ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നടപടികള്‍ ആവശ്യം: മുഖ്യമന്ത്രി

കിടിലന്‍ ലുക്കില്‍ ശ്രദ്ധ ആര്യ, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covid Defence: Strict restrictions in Kunnanthanam panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X