പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രതിരോധം:ജനങ്ങളെ 'ഒപ്പം' ചേര്‍ക്കാന്‍ ക്യാമ്പയിന്‍

Google Oneindia Malayalam News

പത്തനംതിട്ട; കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് പുരോഗമിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോവിഡിനെതിരെയുളള അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പത്തനംതിട്ട ജില്ലയില്‍ ഒപ്പം 2 ക്യാമ്പയിന് തുടക്കമായി. 'ജാഗ്രത, പ്രതിരോധം, അതിജീവനം' എന്ന ടാഗ്‌ലൈനില്‍ 12 ആഴ്ച നീണ്ടുനിന്നിരുന്നു ഒപ്പം ക്യാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഒപ്പം 2 ക്യാമ്പയിന്‍. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ഒപ്പം 2 ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു.

pathanamthitta

കോവിഡ് വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കുന്നതിനായി വാക്‌സിനേഷനെക്കുറിച്ചുള്ള ശരിയായ അറിവ് ജനങ്ങളില്‍ എത്തിക്കുകയും, തെറ്റിദ്ധാരണകള്‍, സംശയങ്ങള്‍ എന്നിവ ഒഴിവാക്കുക, തെരഞ്ഞെടുപ്പ് പ്രചാരണം സുരക്ഷിതമാക്കേണ്ടതിന്റെയും, അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ തുടരേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അറിവ് ജനങ്ങളിലെത്തിക്കുക തുടങ്ങിയവയാണ് ഒപ്പം 2 ക്യാമ്പയിന്റെ ലക്ഷ്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കായി ഒരു അര്‍ധദിന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക, എന്‍എസ്എസ്, എസ്പിസി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് വെബിനാര്‍ സംഘടിപ്പിക്കുക, അവരിലൂടെ കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, മദേഴ്‌സ് മീറ്റിംഗിനെത്തുന്ന അമ്മമാര്‍ എന്നിവരിലേക്ക് അവബോധം നല്‍കുക, ഇതിനായി പവര്‍പോയിന്റ് പ്രസന്റേഷന്‍ തയ്യാറാക്കുക എന്നിവയാണ് ക്യാമ്പെയ്ന്റെ ഭാഗമായി നടപ്പാക്കുക.

കൂടെ വാക്‌സിന്‍ എടുത്ത പ്രമുഖ വ്യക്തികളുടെ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക, മേജര്‍ ആശുപ്രതികളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുക, സിനിമാ തീയേറ്ററുകളില്‍ ഐഇസി സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കുക, സുരക്ഷിതമായ ഇലക്ഷന്‍ കാലം, അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളുടെ പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഒപ്പം 2 ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍. 12 ആഴ്ച്ചയാണ് ഒപ്പം 2 ക്യാമ്പയിന്റെ പ്രവര്‍ത്തന കാലാവധി.

ടേക്ക് ഓഫിന് തൊട്ട് മുൻപ് കൊവിഡ് എന്ന് യാത്രക്കാരൻ; വിമാനം വൈകിടേക്ക് ഓഫിന് തൊട്ട് മുൻപ് കൊവിഡ് എന്ന് യാത്രക്കാരൻ; വിമാനം വൈകി

പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കൊനുങ്ങി സിപിഐ; ചടയമംഗലത്ത് സ്ഥാനാർത്ഥിയാകും?പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കൊനുങ്ങി സിപിഐ; ചടയമംഗലത്ത് സ്ഥാനാർത്ഥിയാകും?

English summary
Covid Defense: A campaign to get people to join
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X