പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ്: മൂന്നു പഞ്ചായത്തുകളില്‍ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട ജില്ലയില്‍ ജനസംഖ്യ അനുസൃതമായി കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടി.പി.ആര്‍) കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളില്‍കൂടി ലോക്ക് ഡൗണ്‍ ഇളവില്ലാതെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്.

പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജില്ലയില്‍ ടിപിആര്‍ കൂടുതലുള്ള മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

pathanamthitta-1

എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങള്‍ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സല്‍ക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം. ട്രഷറി, ബാങ്കുകള്‍, റേഷന്‍ കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷന്‍ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകള്‍ നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
India expecting pandemic third wave soon

English summary
covid defense: KMML handed over 604 oxygen beds to the health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X