Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരണപ്പെടുകയും ചെയ്തു. കോവിഡ് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിയായ ജോഷി പിടി (65 വയസ്സ്) ആണ് മരിച്ചത്. പതിനൊന്നാം തിയതി ദുബായ് കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ ഇദ്ദേഹം പതിനെട്ട് വരെ പത്തനംതിട്ട ശാന്തി റസിഡന്‍സിയല്‍ നിരീക്ഷണത്തിലായിരുന്നു. അന്ന് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിലേക്ക് മാറ്റി. ഗുരുതര രോഗാവസ്ഥമൂലം 25 ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പ്രമേഹരോഗവും ഉണ്ടായിരുന്നു.

സൗദിഅറേബ്യയില്‍ നിന്ന് എത്തിയ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മലയാലപ്പുഴ വെട്ടൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 28 വയസ്സുകാരി,
ചെന്നൈ നിന്ന് എത്തിയ മെഡിക്കല്‍ സ്‌ക്രൈബായി ജോലി ചെയ്യുന്ന റാന്നി കുടമുരുട്ടി സ്വദേശിനിയായ 21 വയസ്സുകാരി. പഞ്ചാബില്‍ നിന്ന് ഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ പ്രമാടം ഇളപ്പുപ്പാറ സ്വദേശിയായ 30 കാരന്‍, മഹാരാഷ്ട്ര താനെയില്‍ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശിയായ 39 കാരന്‍, കുവൈറ്റില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ ഓമല്ലൂര്‍ വാഴമുട്ടം സ്വദേശിയായ 39 കാരന്‍. എന്നിങ്ങനെയാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍. വാഴമുട്ടം സ്വദേശിക്ക് തിരുവന്തപുരത്തുവച്ച് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

corona

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 23 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ 5 പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 5 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 62 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പുതിയതായി 12 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 13 പേര്‍ സമ്പര്‍ക്ക നിരീക്ഷണത്തിലുണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3445 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 622 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 329 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4080 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 104 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 14 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 311 കോളുകള്‍ നടത്തുകയും, 53 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+