പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ വെള്ളിയാഴ്ച്ചയും കോവിഡ് രോഗികളില്ല; ജില്ലയില്‍ ചികിത്സയിലുള്ളത് 7 പേര്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ചച്ചയും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം പത്തനംതിട്ട സ്വദേശിയായ ഒരാള്‍ക്ക്
തിരുവനന്തപുരത്ത് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പിബി ന്യൂഹ് അറിയിച്ചു. ദുബായില്‍ നിന്നും മെയ് 21 ന് എത്തിയ ഇയാള്‍ ഊന്നുകല്‍ സ്വദേശിയാണെങ്കിലും‌ ഇതുവരെ എത്തിയിട്ടില്ല. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വെള്ളിയാഴ്ച് കോവിഡ്-19 പോസിറ്റീവ് കേസുകള്‍ ഒന്നുംതന്നെ ഇല്ല. നിലവില്‍ ജില്ലയില്‍ 8 പേര്‍ (തിരുവനന്തപുരത്തെ ഒന്ന് ഉള്‍പ്പടെ) രോഗികളായിട്ടുണ്ട്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 11 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 29 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്.ഇന്ന് പുതിയതായി രണ്ടു പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചതായും കളക്ടര്‍ അറിയിച്ചു.

 coronavirus1

സമ്പര്‍ക്കത്തിലേര്‍പ്പെട്ട 15 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2709 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 418 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 37 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 248 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3142 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 87 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ജില്ലയുടെ അതിര്‍ത്തികളില്‍ അഞ്ചു സ്ഥലങ്ങളിലായി 43 ടീമുകള്‍ ഇന്ന് ആകെ 6350 യാത്രികരെ സ്ക്രീനിങ് പരിശോധനയക്ക് വിധേയമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നുപേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 4998 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് നാലു കോളുകള്‍ ലഭിച്ചു. മൂന്നു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടവ ആയിരുന്നെന്നും കളക്ടര്‍ അറിയിച്ചു.

English summary
covid; No new positive cases in Pathanamthitta district on friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X