പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി മാപ്പ് പറഞ്ഞു, വീഡിയോ ചിത്രീകരിച്ച് പെൺകുട്ടി,തെളിവ്

Google Oneindia Malayalam News

പത്തനംതിട്ട: കൊവിഡ് പോസിറ്റാവയ യുവതിയെ പീഡിപ്പിച്ച സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയും 108 ആംബുലസിന്റെ ഡ്രൈവറായ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു പീഡനം. അതേസമയം, സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതി ആസൂത്രിതമായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടാതെ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്

ആസൂത്രിതം

ആസൂത്രിതം

ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം 40കാരിയായ സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി വാഹനത്തില്‍ തനിചാചിരുന്നു. ആടൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. അടൂരില്‍ നിന്ന് പന്തളത്തേക്ക് എത്താന്‍ എളുപ്പമാണെന്നിരിക്കെ പ്രതി കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്.

ഒരു ഗ്രൗണ്ടില്‍ വച്ച്

ഒരു ഗ്രൗണ്ടില്‍ വച്ച്

ഇതോടെ സംഭവം നേരത്തെ ആസൂത്രണം ചെയ്‌തെന്ന് വേണം മനസിലാക്കാന്‍. ആറന്മുളയിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആരോഗ്യവകുപ്പിന്റെ വീഴ്ച

ആരോഗ്യവകുപ്പിന്റെ വീഴ്ച

അതേസമയം, കൊവിഡ് രോഗിക്കൊപ്പം ഓരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഡ്രൈവര്‍ ഒറ്റയ്ക്ക് രോഗിക്കൊപ്പം സഞ്ചരിച്ചത്. ഇത് ആരോഗ്യവകുപ്പിന്റെ വീഴ്ചയെന്ന് വേണം കരുതാന്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

മാപ്പ് ചോദിച്ചു

മാപ്പ് ചോദിച്ചു

പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മാപ്പ് ചോദിക്കുകയും ചെയ്ത്. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചെയ്തത് തെറ്റാണെന്നും ആരോടും പറയരുതെന്നും പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചത്. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് പൊലീസ് പറയുന്നു.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

പ്രതി നൗഫലിന് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് രാത്രി ഒരു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ന്റെ നടത്തിപ്പുകാരായ ജിവികെയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

 എജന്‍സിക്കെതിരെ കേസെടുക്കണം

എജന്‍സിക്കെതിരെ കേസെടുക്കണം

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം നിഷ്ഠൂരമായ സംഭവാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ ജോലിയില്‍ നിയമിച്ച ആംബുലന്‍സ് ഏജന്‍സിക്കെതിരെ കേസെടുക്കണമെന്ന് എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

ഗുരുതര വീഴ്ച

ഗുരുതര വീഴ്ച

സംഭവം ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണം. സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കി. ക്രിമിനലുകളെ ജോലിക്ക് തിരുകി കയറ്റാന്‍ ശ്രമമുണ്ടായെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊവിഡ് രോഗിയായ 20കാരിയെ പീഡിപ്പിച്ചു, ആറന്മുളയില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍കൊവിഡ് രോഗിയായ 20കാരിയെ പീഡിപ്പിച്ചു, ആറന്മുളയില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍

അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടിഅവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

English summary
Covid Patient Molested In Pathanamthitta, Police say the defendant did it on planed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X