പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ ഗുരുതര സാഹചര്യം; ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണം: ഡിഎംഒ

Google Oneindia Malayalam News

പത്തനതിട്ട: ജില്ലയില്‍ ഗുരുതര സാഹചര്യമെന്ന് ഡിഎംഒ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശിച്ചു. ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തില്‍ സങ്കീര്‍ണമായ സ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ പിഴവുണ്ടായാല്‍ അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.

അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ. മുതിര്‍ന്നപൗരന്മാരും കുട്ടികളും പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ശീലമാക്കണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായി മാസ്‌ക്ക് ധരിക്കുന്നത് അത് ധരിക്കാതിരിക്കുന്നതിന് തുല്യമാണ്.

Recommended Video

cmsvideo
VS Sunil Kumar Talks About The Situation In Kerala | Oneindia Malayalam
 coronavirus1

സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. വ്യാപാരസ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതുഇടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ വിജയിക്കാന്‍ നമുക്ക് കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം ബുധനാഴ്ച ഏഴു പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 218 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ രോഗികളായിട്ടുണ്ട്.

English summary
covid: People need to be more vigilant says DMO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X