പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ്: നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചു പോലീസ്

Google Oneindia Malayalam News

പത്തനംതിട്ട: അനിയന്ത്രിതമാംവണ്ണം കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. സമ്പര്‍ക്കവ്യാപനം കുറയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇതരസര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിക്കുന്നതു തുടരും.

ആളുകള്‍ കൂട്ടംകൂടുന്നതിലെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കും. വിവാഹച്ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കും. കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ അകലം ഉറപ്പാക്കും. ലംഘനമുണ്ടായാല്‍ ഉടമകള്‍ക്കെതിരെ കര്‍ശനനടപടി എടുക്കും. അകലം പാലിക്കാത്തവര്‍ക്കെതിരേയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ കൈക്കൊള്ളും.

kerala-police-

Recommended Video

cmsvideo
പിടിവിട്ട് കൊവിഡ്, കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ | Oneindia Malayalam

കടകളുടെ വലുപ്പം അനുസരിച്ച് ഒരുസമയത്ത് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റീനിലുള്ളവര്‍ പുറത്തുപോകുന്നത് നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തിവരുന്നു. നിരീക്ഷണം ശക്തമാക്കാന്‍ പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയതായും പരിശോധന കാര്യക്ഷമമാക്കിയതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും ; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതിഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും ; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതി

 ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

English summary
covid: Police have stepped up action against violators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X