മകരവിളക്ക് തീര്‍ത്ഥാടനം, കോവിഡ് പ്രോട്ടോകോളുകൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്: ഹൈക്കോടതി
പത്തനംതിട്ട: ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്ട്ടിന്മേല് ഹൈക്കോടതിയുടെ വിധി. ശബരിമലയില്‍ നിയന്ത്രണങ്ങളോട് ഭക്തരെ പ്രവേശിപ്പിക്കാം. എന്നാല്‍ നിയന്ത്രണങ്ങള്‍ ആചാരാനുഷ്ടാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലയ്ക്കല്‍ ബേസ് ക്യാമ്പാവുമ്പോള് വരി അനുവദിക്കാന്‍ കഴിയില്ലെന്നത് അനൗചിത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബേസ് ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ബേസ് ക്യാമ്പില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശിച്ച കോടതി ചീഫ് സെക്രട്ടറിതല കമ്മിറ്റിയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധിയില്ലാത്തതിനെ ചോദ്യം ചെയ്തു. ഭക്തരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോര്‍ഡിന് കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ലാതെ പോയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കെ ഹരിപാല്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പരിഗണിച്ചത്.
അതേസമയം, തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നു പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ച്ചു. വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറന്നു. 6.30ന് ദീപാരാധനയും ഏഴിന് പടിപൂജയും നടന്നു. എട്ടിന് അത്താഴപൂജ ആരംഭിക്കും ശേഷം 8.30 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.