പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് 19: പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് 19 രോഗികളുടെ സമ്പര്‍ക്കം നിര്‍ണയിക്കലും, തരംതിരിക്കലും, അതിനെ അടിസ്ഥാനമാക്കി ക്വാറന്റീനും ഐസൊലേഷനും നിശ്ചയിക്കുന്നതും സംബന്ധിച്ച് ഓഗസ്റ്റ് 22 ന് പുതുക്കി നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ നടപടികള്‍ക്കായി എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്് രോഗികളും മറ്റും പാലിക്കേണ്ട കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച രോഗികളും, ഉയര്‍ന്ന അപകട സാധ്യതയുള്ളവരും അല്ലാത്തവരുമായ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവരും, ലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടില്‍ വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കി. ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗപ്പെടുത്തി ആളുകളെ ബോധവത്കരിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.

രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സയ്ക്കുശേഷം ഏഴു ദിവസത്തേക്ക് അനിവാര്യമല്ലാത്ത യാത്രകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കണം. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ 14 ദിവസത്തെ റൂം ക്വാറന്റൈനില്‍ കഴിയണം. കുറഞ്ഞ അപകടസാധ്യതയുള്ള പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും വേണം. ലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവര്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും അനുസരിച്ചു കഴിയണം.

 coronavirus1

ലംഘനങ്ങളുണ്ടായാല്‍ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണ്. ജോലിസ്ഥലത്ത് ശാരീരിക അകലം പാലിക്കുകയും ഇടപഴകുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ കൃത്യമായി ഉപയോഗിക്കുകയും ചെയ്യണം. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. ജോലിസ്ഥലങ്ങളിലും, ഉപയോഗപ്പെടുത്തുന്ന വിവിധ സംവിധാനങ്ങളിലും ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായും സൂക്ഷ്മമായും പാലിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടാനുള്ള സാധ്യതകള്‍ തടയാനാവുമെന്നും, എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറപ്പെടുവിപ്പിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കിയും നിയന്ത്രണങ്ങള്‍ അനുസരിച്ചും ആളുകള്‍ പ്രവര്‍ത്തിക്കണം. മാസ്‌ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും മറ്റും ആളുകള്‍ ലംഘനങ്ങള്‍ തുടരുന്നതിനെതിരേ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാപോലീസ് മേധാവി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ ജില്ലയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 186 ആളുകള്‍ക്ക് നോട്ടീസ് നല്‍കിയതായും, സാമൂഹിക അകലം പാലിക്കാത്ത 110 പേര്‍ക്കെതിരെ നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

English summary
covid: revised norms would be implemented says Pathanamthitta district police chief KG Simon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X