30 മിനിറ്റ് ഇടവിട്ട് കൈകൾ ശുചിയാക്കണം, രണ്ടടി അകലം പാലിക്കൽ; ശബരിമല തീർത്ഥാടകർ അറിയേണ്ട കാര്യങ്ങൾ
പത്തനംതിട്ട: കൊവിഡ് കാലത്തെ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ കൊവിഡ് പോസിറ്റീവ് എല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് മുമ്പ് 24 മണിക്കൂര്‍ മുമ്പ് എടുക്കുന്ന സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം. കൂടാതെ ആന്റിജന്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവാണെന്ന് കണ്ടാലും എല്ലാ മുന്‍ കരുതലും സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്.
Recommended Video


ശബരിമലയില്‍ തീര്‍ത്ഥാടകര്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയായി കഴുകണം. കൂടാതെ മല കയറുമ്പോഴും ദര്‍ശനത്തിന് നില്‍ക്കുമ്പോഴും രണ്ടടി അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരാണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ മല കയറാവൂ.
ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഉറപ്പായും വിട്ടുനില്‍ക്കണം. തീര്‍ത്ഥാടകരെ കൂടാതെ ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.












Click it and Unblock the Notifications