ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. ജില്ലയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുകയും അവരുടെ സമീപപ്രദേശങ്ങളില്‍ രോഗംവ്യാപനം കൂടുവാന്‍ സാധ്യതയുള്ളതിനാലുമാണു പരിശോധന വര്‍ധിപ്പിക്കുന്നത്.
പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികള്‍ അതത് വാര്‍ഡുകളിലെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മുഴുവന്‍ ആളുകളെയും ടെസ്റ്റിംഗിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജൂണ്‍ 11ന് നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, എഎസ്പി എന്‍.രാജന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ












Click it and Unblock the Notifications