പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്19 ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ്

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലമുള്ള ഒറ്റപ്പെടലും പിരിമുറുക്കവും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ ചിരിയുമായെത്തുകയാണ് ജില്ലയിലെ കുട്ടി പോലീസ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ചിരി പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലും തുടങ്ങി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ഈ പദ്ധതിയിലൂടെ ആശ്വാസം എത്തിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞദിവസം ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡിഷണല്‍ എസ്പി ആര്‍ രാജന്റെ മേല്‍നോട്ടത്തില്‍, പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Pathanamthitta

വീടുകളില്‍ കുട്ടികളുടെ എല്ലാ തരത്തിലുമുള്ള സുരക്ഷയും ഈ പദ്ധതിയിലൂടെ പോലീസ് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പദ്ധതിയുടെ ജില്ലാ തല ഹെല്‍പ് ഡെസ്‌ക് വിപുലീകരിക്കാനും തീരുമാനമായി. മാനസിക ഉല്ലാസത്തിനായി കുട്ടികള്‍ക്ക് 9497900200 എന്ന നമ്പറിലേക്ക് വിളിക്കാം.

ഓണ്‍ലൈന്‍ മീറ്റിംഗില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ. ബിനു, മനോരോഗ വിദഗ്ധ ഡോക്ടര്‍ എസ്. നയന, സൈക്കോളജിസ്റ്റുമാരായ അനൂപ്, അശ്വതി, പ്രീനു, നീതു, മെന്റര്‍മാരായ ലിബിന്‍ കുഞ്ഞുമോന്‍, ഷെരീഫ്, ഫിലിപ്പ് ജോര്‍ജ്, സുസ്മിത, രെഞ്ചു വര്‍ഗീസ്, പിയര്‍ മെമ്പര്‍മാര്‍, റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ രാജാശേഖരന്‍ നായര്‍, വിദ്യാസാഗര്‍, എംജിഎസ് കുറുപ്പ്, ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. (മെയ് ഏഴുമുതല്‍ ഏഴ് ദിവസത്തേക്ക്). ഏതൊക്കെ പ്രദേശങ്ങൾ എന്ന് നോക്കാം: പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷന്‍, പാല ജംഗ്ഷന്‍ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത്‍ വാര്‍ഡ് 11 (ആണര്‍കോട് - പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17, കോഴഞ്ചേരി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് ഒൻപത് (എന്‍.എസ്.എസ് കോളേജിന് പുറക് വശം മുതല്‍ ഇളമയില്‍ ഭാഗം വരെ), വാര്‍ഡ് 26 (ചിറക്കരോട്ട് തോന്നല്ലൂര്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ മെയ് ഏഴു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടിഎല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

കോഴിക്കോട്: 51 കോവിഡ് ആശുപത്രികളിൽ 823 കിടക്കകൾ ഒഴിവ്, വാക്സിൻ എടുത്തവർ എത്ര- അറിയേണ്ട വിവരങ്ങൾകോഴിക്കോട്: 51 കോവിഡ് ആശുപത്രികളിൽ 823 കിടക്കകൾ ഒഴിവ്, വാക്സിൻ എടുത്തവർ എത്ര- അറിയേണ്ട വിവരങ്ങൾ

കേസുകള്‍ ദിവസേനെ കുതിച്ചുയരുന്നു; താളം തെറ്റി കൊവിഡ് വാക്‌സിനേഷന്‍, ഇന്ത്യയ്ക്ക് പിഴച്ചതെവിടെകേസുകള്‍ ദിവസേനെ കുതിച്ചുയരുന്നു; താളം തെറ്റി കൊവിഡ് വാക്‌സിനേഷന്‍, ഇന്ത്യയ്ക്ക് പിഴച്ചതെവിടെ

കൊവിഡ് വാക്‌സിന്‍ നികുതി ഒഴിവാക്കാനാകില്ല; വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍കൊവിഡ് വാക്‌സിന്‍ നികുതി ഒഴിവാക്കാനാകില്ല; വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Recommended Video

cmsvideo
Covid is highly airborne says scientists

English summary
Covid19 Lockdown: Student Police Cadets to help children to overcome mental stress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X