പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റ്; രാജിയല്ലാതെ പോം വഴിയില്ലെന്ന് സിപിഐ

Google Oneindia Malayalam News

പത്തനംതിട്ട: ബിജെപി പിന്തുണയോടെ പ്രസിഡന്‍റ് തിരഞ്ഞടെുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധി പ്രസിഡന്‍റ് പദവി രാജിവെക്കാത്ത സംഭവത്തില്‍ വിമര്‍ശനം ശക്തമാക്കി സിപിഐ. പത്തനംതിട്ട റാന്നി പ‍ഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അംഗം പ്രസിഡന്‍റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും എത്രയും പെട്ടെന്ന് പദവി രാജിവെക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തില്‍ ഇങ്ങനെ മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗം പ്രസിഡന്‍റായ സംഭവത്തില്‍ സിപിഐ ലോക്കല്‍ കമ്മറ്റി അഗവും നേരത്തെ വലിയ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ജില്ലാ സെക്രട്ടറി തന്നെ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. സിപിഎമ്മിന്‍റെയും ബിജെപിയുടേയും വോട്ട് നേടിയായിരുന്നു റാന്നി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാ ചാര്‍ളി പ്രസിഡന്‍റായത്.

 cpm

പഞ്ചായത്തില്‍ സിപിഐ മത്സരിച്ച മൂന്ന് സീറ്റിലും അവര്‍ തോറ്റിരുന്നു. സിപിഎം എതിരാളികള്‍ക്ക് വോട്ട് മറിച്ചത് കൊണ്ടാണ് തങ്ങള്‍ തോറ്റത് എന്നാണ് സിപിഐയുടെ ആരോപണം. പ്രസിഡന്റ് മറ്റിടങ്ങളിലേത് പോലെ രാജിവച്ച് മാതൃക കാട്ടണം എന്നാണ് സിപിഐ ആവശ്യം. ഇനിയും പദവിയില്‍ തുടരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ദോഷം ചെയ്യുമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശോഭാ ചാര്‍ളിയെ എല്‍ഡിഎപില്‍ നിന്നും പുറത്താക്കിയതായി എല്‍ഡിഎഫ് അറിയിച്ചിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
CPI demands resignation of BJP-backed panchayat president in ranni grama panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X