പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യം നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍; രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുവാന്‍ ഈ തിരഞ്ഞെടുപ്പിന് കഴിയുമെന്ന് എംവി വിദ്യാധരന്‍

  • By Desk
Google Oneindia Malayalam News

റാന്നി: രാജ്യം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നും ആദ്യമായാണ് ഇത്തരം സന്ദര്‍ഭം ഉണ്ടായിരിക്കുന്നതെന്നും സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം വി വിദ്യാധരന്‍ പറഞ്ഞു. എല്‍ഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ഡിവൈഎഫ് റാന്നി നിയോജകമണ്ഡലം നേതൃത്വത്തില്‍ നടന്ന യൂത്ത് മാര്‍ച്ചിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong><br>കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക.. ഇത്തവണ കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും! വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>
കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക.. ഇത്തവണ കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും! വൺഇന്ത്യ സ്പെഷൽ വിശകലനം!!

രാജ്യം ഭരിക്കുന്ന ബിജെപി രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കുകയും മതനിരപേക്ഷതയും ജനങ്ങളുടെ ഐക്യവും പാര്‍ലമെന്റ് ജനാധിപത്യവും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുവാന്‍ ഈ തിരഞ്ഞെടുപ്പിന് കഴിയും. അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിച്ച് മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്.

Pathanmthitta map

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കൂയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടത് പക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണ്. വികസനം പറയാന്‍ ഇല്ലാത്തവര്‍ ജാതിയും വിശ്വാസവുമാണ് പറയുന്നത്. ഇടത്പക്ഷ ജനാധിപത്യ മുന്നണി വിശ്വാസികളുടെ വിശ്വാസം സംരംക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്.

ശബരിമല വിഷയത്തില്‍ ആദ്യം കോടതി നിലപാട് അംഗീകരിച്ചവര്‍ പിന്നീട് മലക്കംമറിയുകയായിരുന്നു.ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പടത്തലവന്‍ പടക്കളത്തില്‍ നിന്നും ഓടിയൊളിച്ചിരിക്കുകയാണ്.ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് ഇരുപതില്‍ ഇരുപതും കേരളത്തില്‍ നേടുമെന്നാണ്.തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റ കോണ്‍ഗ്രസ് പ്രതിനിധിയെപ്പോലും ഡല്‍ഹിയിലേക്ക് വിടാഞ്ഞ 2004 ആവര്‍ത്തിക്കാന്‍ പോവുകയാണന്നും അദ്ദേഹം പറഞ്ഞു.

എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം ആര്‍ ശ്യാമ,ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് വത്സകുമാര്‍,സെക്രട്ടറി ജിതിന്‍ രാജ്,എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം വി പ്രസന്നകുമാര്‍,പ്രസിഡണ്ട് ടി പി അജി,വിപിന്‍ പൊന്നപ്പന്‍,പി എസ് അനില്‍ കുമാര്‍,റോബിന്‍ തോമസ്,എം ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോരിച്ചൊരിയുന്ന മഴയത്ത് ആരംഭിച്ച പ്രകടനം രാജു എബ്രഹാം എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ബേബിച്ചന്‍ വെച്ചൂച്ചിറ,മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേല്‍,കെ സതീഷ്,ജോര്‍ജ് മാത്യു,ലിജോസാം എന്നിവര്‍ പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
CPI leader MV Vidhyadaran on lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X