പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 കോടിയുടെ രാജ്യാന്തര സ്റ്റേഡിയം അവഗണിക്കുന്നു; പത്തനംതിട്ട മുനിസിപ്പൽ ഓഫീസിലേക്ക് സിപിഐ മാർച്ചും ധർണയും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: എൽഡിഎഫ് ഗവൺമെന്റ് പത്തനംതിട്ടക്ക് അനുവദിച്ച 50 കോടിയുടെ രാജ്യാന്തര സ്റ്റേഡിയം അവഗണിക്കുന്ന പത്തനംതിട്ട നഗരസഭ ഭരണനേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ പത്തനംതിട്ട ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. രാവിലെ പത്തിന് അബാൻ ജംഗ്ഷനിൽ നിന്നുംആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിനു മുമ്പിൽ സിപിഐ ജില്ലാ എക്‌സിഅംഗം അടൂർ സേതു ഉദ്ഘാടനം ചെയ്തു.

<strong>രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം... പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇടിയും!!</strong>രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം... പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇടിയും!!

മണ്ഡലം സെക്രട്ടറി എം കെ സജിഅദ്ധ്യക്ഷവഹിച്ചു. സമാധാന പരമായി നഗരസഭാ കവാടത്തിലേക്ക് മുദ്രാവക്യംവിളിച്ചെത്തിയ പ്രവർത്തകരെ പൊലീസ് തളളി നീക്കിയത് ചെറിയസംഘർഷത്തിന് കാരണമായി. സംസ്ഥാന സർക്കാർ 2016 17 ലെ ബജറ്റിലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയത്തിന് 50 കോടി പ്രഖ്യാപിച്ചത്. അനുവദിച്ച സ്റ്റേഡിയം നിർമാണത്തിനുള്ള കരാർ ഒപ്പിടേണ്ടെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് ഭരണസമിതി യോഗമാണ് തീരുമാനിച്ചത്.

CPI protest

യുഡിഎഫ് നേതൃത്വം നൽകുന്ന മറ്റ് മുനിസിപ്പാലിറ്റികളിലൊക്കെ അനുവദിച്ച തുകകൊണ്ട് വികസന പദ്ധതികളൊന്നാകെ പൂർത്തായാക്കി മുന്നോട്ടുപോകുമ്പോഴാണ് ജനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് പത്തനംതിട്ടയിലെ നഗരസഭ ഭരണസമിതി രാഷ്ട്രീയ വിവേചനം തുടരുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.മണ്ഡലം, അസി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ, അജിത്ത്കറുന്താർ, കുമാർ അഴൂർ, ബി ഹരിദാസ് ,സുഹാസ് എം ഹനീഫ്, മനോജ് വട്ടക്കാവ്, ബിജുഅലുംകുറ്റി, കൗൺസിലർ ശുഭ കുമാർ എന്നിവർ പ്രസംഗിച്ചു.

English summary
CPI Protest against Pathanamthitta municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X