പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകൾ തിരികെ വന്നു;ആറന്മുളയിൽ സിപിഎം തോൽവി സമ്മതിച്ചെന്ന് ശിവദാസൻ നായർ

മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സിപിഎം ശ്രമിച്ചുവെന്നും ശിവദാസൻ നായർ ആരോപിച്ചു

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകൾ തിരികെ വന്നെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ ശിവദാസൻ നായർ. ആറന്മുളയിൽ സിപിഎം തോൽവി സമ്മതിച്ചെന്നും പരാജയത്തിനു ന്യായീകരണം കണ്ടെത്താനാണ് ഇപ്പോള്‍ സിപിഎം ശ്രമമെന്നും ശിവദാസൻ നായർ പറഞ്ഞു. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ട ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വോട്ടുകള്‍ ഇക്കുറി ഭിന്നിച്ചു പോയെന്നും മുൻ എംഎൽഎ പറഞ്ഞു.

Aranmula Election

മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സിപിഎം ശ്രമിച്ചുവെന്നും ശിവദാസൻ നായർ ആരോപിച്ചു. തനിക്ക് ബിജെപി വോട്ടുകൾ ലഭിച്ചട്ടില്ല. പകരം കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകൾ തിരികെ വരുകയാണുണ്ടായത്. നേരത്തെ ആറന്മുളയിൽ ഒരു വിഭാഗം ബിജെപി വോട്ടുകൾ യുഡിഎഫിന് പോയെന്ന് സിപിഎം നേതാവ് കെ അനന്തഗോപാൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശിവദാസൻ നായർ.

"പ്രാദേശിക കാരണങ്ങളാല്‍ യുഡിഎഫിലെ ഒരു വിഭാഗം കഴിഞ്ഞ തവണ മാറി വോട്ടുചെയ്തു. യുഡിഎഫിലെ ഐക്യം, ഇത്തവണത്തെ ശക്തമായ പ്രചാരണം എല്ലാം മുന്നണിയുടെ വിജയത്തിന് കാരണമാകും."

ഇത്തവണ എൽഡിഎഫ് ഉറച്ച വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. സിറ്റിങ് എംഎൽഎ വീണ ജോർജാണ് ഇത്തവണയും ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്നത്. മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇതിനായി മുതിർന്ന നേതാവ് ശിവദാസൻ നായരെയാണ് യുഡിഎഫ് മത്സരരംഗത്ത് ഇറക്കിയതും. എൻഡിഎ സ്ഥാനാർഥിയായി ബിജു മാത്യുവും മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

കഴിഞ്ഞതവണ സിറ്റിങ് എംഎൽഎയായിരുന്ന ശിവദാസൻ നായരെ 7,646 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വീണാ ജോർജ് വീഴ്ത്തിയത്. വീണയ്ക്ക് 64,523 വോട്ടുകൾ ലഭിച്ചപ്പോൾ ശിവദാസൻ നായരുടെ ജനപിന്തുണ 56,877 വോട്ടുകളിലൊതുങ്ങുകയായിരുന്നു.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ലവ് ജിഹാദ് സംഘികളെ പൊളിച്ചടുക്കി മെഡിക്കൽ കോളേജിലെ പിള്ളേർ

English summary
CPM admitted defeat in Aranmula says UDF candidate K Sivadasan Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X