Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിത്തര്‍ക്കം: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടേയുള്ള സിപിഎം സംഘം വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വയോധികനെ സിപിഎം പഞ്ചായത്ത് പ്രസിന്‍റ് ഉള്‍പ്പടേയുള്ളുള്ളവര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 71 വയസുകാരനായ തെങ്ങോലില്‍ രമണണന്‍ എന്നയാള്‍ക്കാണ് വേട്ടേറ്റത്. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജുവും സംഘവുമാണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ വഴി തര്‍ക്കം ഉണ്ടായിരുന്നു. രമണന്‍റെ വീടിന് നേരെ നേരത്തേയും ആക്രമണം ഉണ്ടായിരുന്നു.

ജെസിബി ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ വീടിന്‍റെ മതില്‍ പൊളിക്കുകയായിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമണം ഉണ്ടായതെന്ന ആരോപണവും ഉണ്ട്. രമണന്റെ വീട്ടിന് പുറകിൽ താമസിക്കുന്ന ആറ് വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രി 11.45 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് രമണന്‍റെ മകന്‍ നടരാജ് പറയുന്നത്.

pathanamthitta

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

25 ലേറെ വരുന്ന സംഘമായിരുന്നു ആക്രമണം നടത്തിയത്. ആദ്യം വീട്ടിലേക്ക് തോട്ടയെറിഞ്ഞു. അപ്പോള്‍ തന്നെ ഗര്‍ഭിണിയായ ഭാര്യ ബോധം കെട്ട് വീണു. പൊലീസിനെ ഉടന്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകി. എത്തിയതിന് ശേഷവും അവര്‍ നോക്കി നില്‍ക്കുകയായിരുന്നു. പറമ്പിലെ കൃഷികള്‍ നശിപ്പിച്ചതിന് ശേഷമാണ് സംഘം മടങ്ങിയതെന്നും നടരാജന്‍ പറയുന്നു. അതേസമയം സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി സംഘം അറിയിച്ചു.

ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+