പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജസ്റ്റ്‌ റിമെംബർ ദാറ്റ്‌..:കാൽ തൊട്ട് തൊഴുക എന്നത് കാടൻ ആചാരം, സുരേഷ് ഗോപിക്കെതിരെ ഉദയഭാനു

Google Oneindia Malayalam News

പത്തനംതിട്ട: വിഷു കൈനീട്ടം വിതരണത്തിനിടെ കാല്‍തൊട്ട് തൊഴാന്‍ നിന്നുകൊടുത്ത ബി ജെ പി നേതാവും നടനുമായ സൂരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കാൽ തൊട്ട് തൊഴുക എന്നത് കാടൻ ആചാരമാണ് അത് തിരുത്തപെടേണ്ടത് തന്നെയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

നവോത്ഥന നായകർ രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവാരായി അത് ഏറ്റെടുക്കുന്നവാരായി മാറാൻ നമുക്ക് കഴിയണം. നമ്മുടെ സമൂഹത്തിലെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി നിന്ന് മുന്നോട്ടുപോകാന്‍ നമുക്കാവണം.സമൂഹത്തിലെ വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുവാൻ നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പ്രവർത്തികമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും ഉദയഭാനും പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

 dhyas-164

നമ്മളിന്ന് നിവർന്നു നിന്ന് ശബ്ധിക്കുന്നത്, പഠിക്കുന്നത്,ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത്, ജോലി ചെയ്താൽ കൂലി ചോദിച്ചു വാങ്ങാൻ ശബ്ദമുള്ളവരായത്, രാജ്യത്ത് നിലനിന്നിരുന്ന ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ്.

ജസ്റ്റ്‌ റിമെംബർ ദാറ്റ്‌..

പാവപെട്ട മനുഷ്യരെ പ്രഭുക്കൻമാരും നാടുവഴികളും അടിമകളായി കണക്കാക്കിയിരുന്ന ഫ്യൂഡൽ വ്യവസ്ഥയിൽ ഉടലെടുത്ത വികൃതമായ ആചാരങ്ങളാണ് കാൽ തൊട്ട് വന്ദിക്കുക, തൊഴുതു കുമ്പിട്ടു നിൽക്കുക എന്നിങ്ങനെയുള്ള കാടൻ രീതികളൊക്കെതന്നെ.പരിഷ്കൃത സമൂഹത്തിൽ മനുഷ്യരെല്ലാവരും തുല്യരാണ് എന്ന കാഴ്ച്ചപാടാണ് ഉണ്ടാകേണ്ടത്.ആരും ആരുടേയും മുന്നിൽ തലകുനിക്കേണ്ടവരല്ല നാമെല്ലാം ഒന്നുതന്നെയാണ് എന്ന സന്ദേശമാണ് പകർന്നുനൽകേണ്ടത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഇപ്പോഴും ഈ കാടൻ രീതികൾക്ക് നല്ല മാർക്കറ്റാണ്.പുരോഗമന പ്രസ്ഥാനങ്ങളും നവോത്ഥാന നായകരും നവോത്ഥാന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച നമ്മുടെ ഇടയിലെ ഇത്തരത്തിലുള്ള അനാചാരങ്ങൾ ഏറെക്കുറെ അവസാനിച്ചെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കാൻ സുരേഷ് ഗോപിയെ പോലെയുള്ള ആളുകൾ മിനക്കെട്ട് ഇറങ്ങുന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

നവോത്ഥന നായകർ രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവാരായി അത് ഏറ്റെടുക്കുന്നവാരായി മാറാൻ നമുക്ക് കഴിയണം. നമ്മുടെ സമൂഹത്തിലെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി നിന്ന് മുന്നോട്ടുപോകാന്‍ നമുക്കാവണം. സമൂഹത്തിലെ വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുവാൻ നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പ്രവർത്തികമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. കാൽ തൊട്ട് തൊഴുക എന്നത് കാടൻ ആചാരമാണ് അത് തിരുത്തപെടേണ്ടത് തന്നെയാണ്.

English summary
CPM Pathanamthitta district secretary Udayabhanu criticizes Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X