ശബരിമല തീർഥാടകരുടെ സംരക്ഷണം: ഈമാസം 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട:ശബരിമല നടക്കുന്നത് പ്രമാണിച്ച് ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപ റോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പിബി നൂഹ് ഉത്തരവായി. നവംബർ 15ന് അർധരാത്രി മുതൽ നവംബർ 22ന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.

ക്രമസമാധാനത്തിനും സുരക്ഷയ്ക്കും!!
ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അക്രമത്തിന് സാധ്യതയുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെയും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ഉണ്ടായ സംഘർഷങ്ങളുടെയും സ്ഥിതിഗതികൾ നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ക്ക് വിലക്ക്
ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രാർഥനായജ്ഞങ്ങൾ, മാർച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 67 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സംഘം ചേർന്ന് പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്താൻ സാധ്യതയുള്ളതായി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
Recommended Video


കോടതി ഉത്തരവിന്റെ ലംഘനം!!
നിലവിലെ സാഹചര്യത്തിൽ പ്രതിഷേധക്കാർ തമ്പടിച്ചാൽ ദർശനത്തിനു വരുന്ന ഭക്തജനങ്ങളെ തടയുന്നതുവഴി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുകയും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം സംഭവിക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ സംഘം ചേരലും പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായി നവംബർ 14 മുതൽ ജനുവരി 14ന് മകരവിളക്കു വരെ രണ്ടു മാസക്കാലം നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications