കോന്നി പെൺകുട്ടികളുടെ തിരോധാനം: ദുരൂഹതയൊഴിയാതെ ആറ് വർഷം, അവർ ജീവനൊടുക്കിയത് എന്തിന്?
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആറ് വർഷം മുമ്പ് മൂന്ന് പെൺകുട്ടികളുടെ തിരോധാനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് വീട് വിട്ടുപോയ മൂന്ന് പെൺകുട്ടികളെ പിന്നീട് കാണുന്നത് ഒറ്റപ്പാലത്തെ റെയിൽവേ ട്രാക്കിലായിരുന്നു. എന്നാൽ ഈ സംഭവം പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിന്റെ ചുരുളഴിഞ്ഞിട്ടില്ല.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

ഹയർസെക്കണ്ടറി വിദ്യാർത്ഥികളായ എസ് രാജി, ആതിര എസ് നായർ, ആര്യ കെ സുരേഷ് എന്നിവരാണ് ബെംഗളൂരുവിലേക്ക് വീടുവിട്ടുപോയത്. പോലീസിന് കണ്ടെത്താനായും മൂവരും ചേർന്ന് സ്വമേധയാ ബെംഗളൂരുവിലേക്ക് പോയി എന്ന് മാത്രമാണ്. എന്നാൽ എന്തിന് പോയെന്നോ ഇവരുടെ മരണത്തിന് പിന്നിൽ എന്താണെന്നോ കണ്ടെത്താൻ ആറ് വർഷത്തിന് ശേഷവും കഴിഞ്ഞിട്ടില്ല.

റേഞ്ച് ഐജി അന്വേഷിച്ച കേസ് കോടതി ഇടപെടലിനെ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് തവണ പെൺകുട്ടികൾ ബെംഗളൂരുവിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോലീസും ബെംഗളൂരുവിലെത്തിയിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരിരുന്നു. ഇതിൽ ഒരു പെൺകുട്ടി മാത്രമാണ് ലാൽബാഗിൽ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ കയ്യിൽ അധികം പണം ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്ന ടാബ് വിറ്റ് കിട്ടിയ പണമായിരുന്നു യാത്രക്കായി ഉപയോഗിച്ചതെന്നുമായിരുന്നു പോലീസ് വ്യക്തമാക്കിയത്. എന്നാൽ ഇത് എവിടെയാണ് വിറ്റതെന്നുൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതുമില്ല.

2015 ജൂലൈ ഒമ്പതിന് കോന്നിയിലെ തങ്ങളുടെ വീടുകളിൽ നിന്ന് സ്കൂളിലേക്ക് പോയ മൂന്ന് പെൺകുട്ടികളും പിന്നീട് മടങ്ങി വന്നിരുന്നില്ല. കാണാതായതിന് പിന്നാലെയാണ് നാലാം ദിവസം ഒറ്റപ്പാലത്തിന് സമീപത്തെ മങ്കരയിലെ റെയിൽവേ ട്രാക്കിൽ നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാമത്തെ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ നിലയിൽ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആര്യ മരിച്ചത്. ഇതോടെ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആര്യയില്‍ നിന്ന് പോലീസിന് ഒരു വിവരവും ശേഖരിക്കാനും സാധിച്ചിരുന്നില്ല.

പെൺകുട്ടികളുടെ മൃതദേഹങ്ങൾ രാത്രിയിൽ തിരക്കിട്ട് പോസ്റ്റ്മോർട്ടം നടത്തിയ വിഷയത്തിലും കേസ് മറ്റ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാത്ത വിഷയത്തിലും രക്ഷിതാക്കൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും അവസാനം അഭിഭാഷകൻ പോലും നിലപാട് മാറ്റുന്ന സമീപനമാണ് സ്വീകരിച്ചതെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.

വീട് വിട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോണും ടാബും ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തി പരിശോധിച്ചാൽ ഇവർക്കെന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സൂചനകളെങ്കിലും ലഭിക്കുമെന്നാണ് ഇവരുടെ രക്ഷിതാക്കൾ പറയുന്നത്. എന്നിരുന്നാലും ആറ് വർഷങ്ങൾക്ക് ശേഷവും തങ്ങളുടെ മക്കൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ കഴിയുകയാണ് മൂന്ന് കുടുംബങ്ങളും. മാതാപിതാക്കളുടെ പല സംശയങ്ങൾക്കും ഇപ്പോഴും മറുപടി ലഭിച്ചിട്ടുമില്ല.

പെൺകുട്ടികളുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആരും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നുമാണ് ഹൈക്കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം കേസിൽ സംശയിക്ക തക്കതായി ഒന്നുമില്ലെന്നും കേസന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കേണ്ടതില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളാണ് രംഗത്തെത്തിയത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നോ എന്തിനാണ് ബെംഗളൂരുവിലേക്ക് പോയതെന്നോ മരണകാരണം എന്താണെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം നിർത്തിവെച്ചിട്ടുള്ളത്.

സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും നിരാശയും മൂവരെയും മാനസികമായി വല്ലാതെ അലട്ടിയിരുന്നതായി ഇവരുടെ ഡയറിയിൽ നിന്ന് തന്നെ വ്യക്തമാണ്. വിഷാദാവസ്ഥയിലായ ഇവർ നേരത്തെ ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവർക്കിടയിലുള്ള മെസേജുകളും ഇതിനുള്ള തെളിവാണ്. മൂന്ന് പേരിൽ ആതിരയായിരുന്നു പ്ലസ് വണ്ണിൽ എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നത്. മറ്റ് രണ്ട് പേരിൽ ആര്യാ സുരേഷ് രണ്ട് വിഷയങ്ങൾക്കും രാജി ഒരു വിഷയത്തിനും പരാജയപ്പെട്ടിരുന്നു. പരീക്ഷാ ഫലം പുറത്തുവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവർ മരിച്ചതാണ് ഇങ്ങനൊരു സംശയത്തിനുള്ള വകനൽകുന്നത്.

മൂന്ന് പെണ്‍കുട്ടികളുടേയും മരണം ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ ആണ് ഒടുവിൽ അന്വേഷണ സംഘം എത്തിയത്. ഫോറന്‍സിക് പരിശോധനകളുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ എന്തിന് അവർ ഒരു കൂട്ട ആത്മഹത്യയ്ക്ക് മുതിർന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications