പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസിനെ ആക്രമിച്ച പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; 24 കേസുകളില്‍ പ്രതി

Google Oneindia Malayalam News

പത്തനംതിട്ട: പൊലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കോയിപ്രം സ്വദേശി കാഞ്ഞിരത്തര വടക്കേതില്‍ സാബു ഡാനിയേലിനേയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാരന്‍റെ വീടു തകര്‍ത്ത കേസില്‍ അന്വേഷണവുമായി എത്തിയ പൊലീസിനെ ഇയാള്‍ ആക്രമിച്ചിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദനഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദന

ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. കോയിപ്രം സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 24 കേസുകളാണ് ഉള്ളത്. ഇയാളുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സണ്‍ എന്നയാളെ കഴിഞ്ഞ ദിവസം രാത്രി സാബു ആക്രമിച്ചിരുന്നു. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാബു, ജോണ്‍സണെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വീടിന് നേരേയും ആക്രമണമുണ്ടായിരുന്നു.

jeepa

ഇതേ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു ഗ്രേഡ് എസ് ഐ അടക്കമുള്ളവര്‍ സാബു ആക്രമിച്ചത്. സ്വന്തം വീടിന്റെ മുകളിലുള്ള ഓട് പൊളിച്ച് ഇയാള്‍ പൊലീസിനെ എറിഞ്ഞോടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗ്രേഡ് എസ്ഐ ഹുമയൂണ്‍, ഡ്രൈവര്‍ മോഹനന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഓടിമാറുന്നതിനിടയില്‍ വീണ് കോയിപ്രം സിഐ ജോഷിയ്ക്കും മുറിവേറ്റു.

ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്

പരിക്കേറ്റവേരുയം കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് പോയ സമയത്ത് സാബു ഡാനിയേല്‍ വീണ്ടും ജോണ്‍സന്‍റെ വീട്ടിലെത്തി വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് സാബു ഡാനിയലിനെ അന്വേഷിച്ച് വീണ്ടും എത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ഒറ്റയ്ക്കായിരുന്നു സാബു താമസിച്ചിരുന്നത്.

English summary
Defendant who attacked police was found hanging dead inside the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X