ഡെല്‍റ്റ വൈറസ് വകഭേദം; നിയന്ത്രണങ്ങൾ കുറയുകയാണെങ്കിലും അതീവജാഗ്രത തുടരണം: മാത്യു ടി തോമസ്
പത്തനംതിട്ട: ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ അതീവ ജാഗ്രത വേണമെന്ന് സ്ഥലം എംഎല്‍എ മാത്യു ടി തോമസ്. കേളത്തിൽ പുതിയ വകഭേദം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സ്ഥലം നമ്മുടെ ജില്ലയിലും നമ്മുടെ നിയോജകമണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നുവെന്നത് നമ്മെ സംബന്ധിച്ച് ജാഗ്രതയ്ക്കുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതുമാണ്. നിയന്ത്രണങ്ങൾ കുറയുകയാണെങ്കിലും അതീവജാഗ്രതയുടെ ദിനങ്ങൾ തന്നെയാണ് മുന്നിലുണ്ടാവേണ്ടതെന്നു സാരമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ സാർസ്-കോവിഡ് സൂക്ഷ്മാണുക്കളുടെ ജനിതകഘടനയിൽ പഠനം നടത്തുന്ന ലാബുകളുടെ സംയുക്ത സമിതി INSACOG (Indian SARS-CoV-2 Genomic Consortia) നൽകുന്ന വിവരമനുസരിച്ച് കോവിഡ്-19 ന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു.

മഹാരാഷ്ട്രയിൽ രത്നഗിരി, ജൽഗാവ് ജില്ലകളിലും മദ്ധ്യപ്രദേശിൽ ഭോപാൽ, ശിവപുരി ജില്ലകളിലുമാണ് സാന്നിദ്ധ്യം. കേരളത്തിലാകട്ടെ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ചിലയിടങ്ങളിലാണെങ്കിലും മറ്റിടങ്ങളിൽ പുതിയ വകഭേദം ഇല്ല എന്ന് അതിനർത്ഥമില്ല.
മഹാരാഷ്ട്രയും മദ്ധ്യപ്രദേശുമൊന്നും നമുക്ക് അന്യമായ സ്ഥലങ്ങളല്ല. നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി അവിടെയുള്ളവരോടും ജാഗ്രതാ സന്ദേശങ്ങൾ കൈമാറാൻ മടിക്കരുത്. അതേസമയം കേളത്തിൽ പുതിയ വകഭേദം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സ്ഥലം നമ്മുടെ ജില്ലയിലും നമ്മുടെ നിയോജകമണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നുവെന്നത് നമ്മെ സംബന്ധിച്ച് ജാഗ്രതയ്ക്കുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതുമാണ്.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
നിയന്ത്രണങ്ങൾ കുറയുകയാണെങ്കിലും അതീവജാഗ്രതയുടെ ദിനങ്ങൾ തന്നെയാണ് മുന്നിലുണ്ടാവേണ്ടതെന്നു സാരം.
വ്യാജവാർത്തകളുടെ പിന്നാലെ പോകാതെ, ആധികാരിക-ഔദ്യാഗികവിവരങ്ങളെ ആശ്രയിക്കുകയെന്നതും ജാഗ്രതയുടെ ഭാഗമായി കാണണം. അതിനാൽ സർക്കാർ നിർദ്ദേശങ്ങൾ ദയവായി ശ്രദ്ധയോടെ പാലിക്കൂ. അതിജീവിക്കണം നമുക്കൊരുമിച്ച്. അതിജീവിച്ചേ തീരൂ.
നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്












Click it and Unblock the Notifications