Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്നിധാനത്ത് ആരെയും രാത്രി കഴിയാന്‍ അനുവദിക്കില്ലെന്ന് ഡിജിപി: ഇളവ് തന്ത്രിക്കും ജീവനക്കാര്‍ക്കും!

ശബരിമല: ശബരിമലയിൽ നട അടച്ച ശേഷം രാത്രി താമസിക്കാൻ ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെയും തന്ത്രി ഉൾപ്പെടെ ക്ഷേത്രവുമായി ബന്ധപ്പെട്ടവരെയും ഒഴികെ ആരെയും അനുവദിക്കില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹറ. മണ്ഡലപൂജയ്ക്കായി നട തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡിജിപിയുടെ പ്രസ്താവന. നിലയ്ക്കലിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് പോലീസ് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.

തീർഥാടകർ ദർശനം നടത്തി മടങ്ങിപ്പോകണം. രാത്രി ആരും സന്നിധാനത്ത് താമസിക്കാൻ പാടില്ല. തൃപ്തി ദേശായി തനിക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ, എന്നു വരുമെന്ന് അതിൽ പരാമര്‍ശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

loknathbehera-2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+