Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് 2000 രൂപയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും

പത്തനംതിട്ട: നാലോ അതിലധികമോ കുട്ടികള്‍ ഉള്ള വിശ്വാസികളായ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സിറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സഹായധനം പ്രഖ്യാപിച്ചത്. 2000 രൂപയാണ് നാലോ അതിലധികമോ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നല്‍കുക. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

സഹായധനത്തിന് പുറമെ ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും. നാലോ അധിലധികമോ കുട്ടികള്‍ ഉള്ള കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ രൂപതയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും ബിഷപ് സാമുവേൽ മാർ ഐറേനിയോസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

malankara-

കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രോത്സാഹനമെന്നും രൂപത അധ്യക്ഷന്‍ കൂടിയായ സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു. നേരത്തെ പാലാ രൂപത സമാനമായ ആനുകൂല്യപ്രഖ്യാപനവുമായി രംഗത്ത് എത്തിയിരുന്നു. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+