Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരിക്കേണ്ടവരെ തീരുമാനിക്കേണ്ട് നമ്മളാണ്; അതിന് ജാതി-മതവും രാഷ്ട്രീയവും തടസ്സമാകരുത്: ബേസില്‍ ജോസഫ്

പത്തനംതിട്ട: രാഷ്ട്രനിര്‍മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന സമൂഹം യുവജനങ്ങളാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണകര്‍ത്താക്കളാരെന്ന് തീരുമാനിക്കാനുള്ള അവസരം നമുക്കാണ്. അതിന് ജാതിയോ മതമോ രാഷ്ട്രീയ പാര്‍ട്ടിയോ ഒന്നും അടിസ്ഥാനമാകരുത്. എല്ലാത്തിനും ഉപരിയായി അവര്‍ ഈ സമൂഹത്തിന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചിന്തിക്കണം.

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ചെയ്യുന്ന ഓരോ വോട്ടിനും നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശക്തിയുള്ളതാണെന്ന് മനസിലാക്കണമെന്നും ബേസില്‍ ജോസഫ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും ബേസില്‍ ജോസഫ് മറുപടി നല്‍കി. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു ബേസില്‍.

minnal

ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ ഓരോരുത്തരുടേയും വിരല്‍ത്തുമ്പിലുണ്ടെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ എ എസ് അഭിപ്രായപ്പെട്ടത്. എനിക്കുമുണ്ടൊരു ലോകം നിനക്കുമുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഏറെ അന്വര്‍ഥമാകുന്ന തരത്തിലാണ് കോവിഡ് നമ്മുടെ ലോകത്തെയാകെ മാറ്റി മറിച്ചത്.

കോവിഡ് പ്രതിസന്ധിയില്‍ പുതിയ ജീവിതരീതികള്‍ നമ്മള്‍ സ്വായത്തമാക്കി കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തരത്തിലൊരു സുപ്രധാന ദിനം ഓണ്‍ലൈനില്‍ ആഘോഷിക്കേണ്ടി വന്നത്. ലോകം മുഴുവന്‍ ഒരു സെല്‍ഫോണിനുള്ളിലേക്ക് ചുരുങ്ങുമ്പോള്‍ ഒന്നായി ചിന്തിക്കാനും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായും നന്മയ്ക്കായും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന പൗരബോധത്തെ കുറിച്ചാണ് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഊര്‍ജവും അടിത്തറയുമാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ വേരുകള്‍ക്ക് കൂടുതല്‍ ഉറപ്പ് വരുത്താനും അതിന്റെ പുഷ്പങ്ങളും ഫലങ്ങളും ഏറ്റവും മികച്ച രീതിയില്‍ നുകരാനും ജനപങ്കാളിത്തം ആവശ്യമാണെന്നതിനുള്ള വലിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം.

രാഷ്ട്രനിര്‍മാണത്തില്‍ എനിക്കും ഒരിടമുണ്ടെന്ന തിരിച്ചറിവാണ് ഓരോ വോട്ടുമെന്നും, ഓരോരുത്തരുടേയും സ്വരം ഏറ്റവും ക്രിയാത്മകമായി സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും കളക്ടര്‍ ദിവ്യ എസ് അയ്യർ പറഞ്ഞു. പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ സമ്മതിദായക ദിനാഘോഷത്തോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോന്നി ആര്‍ വി എച്ച് എസ് എസിലെ നിരഞ്ജനും, രണ്ടാം സ്ഥാനം കോന്നി എസ് എന്‍ പബ്ലിക് സ്‌കൂളിലെ എസ് എസ് അഭിരാമിയും, മൂന്നാം സ്ഥാനം പ്രമാടം നേതാജി എച്ച് എ സിലെ സ്നേഹ എസ്. നായരും നേടി.

കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജ് ഒന്നാം സ്ഥാനവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് രണ്ടാം സ്ഥാനവും, പന്തളം എന്‍എസ്എസ് കോളജ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ വിതരണം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിസി ജനറലും സ്വീപ് നോഡല്‍ ഓഫീസറുമായ കെ.കെ. വിമല്‍രാജ്, കോഴഞ്ചേരി തഹസില്‍ദാരും ഇആര്‍ഒയുമായ കെ. ജയദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജ് ഒന്നാം സ്ഥാനവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് രണ്ടാം സ്ഥാനവും, പന്തളം എന്‍ എസ് എസ് കോളജ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ വിതരണം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ ഡി സി ജനറലും സ്വീപ് നോഡല്‍ ഓഫീസറുമായ കെ.കെ. വിമല്‍രാജ്, കോഴഞ്ചേരി തഹസില്‍ദാരും ഇആര്‍ഒയുമായ കെ. ജയദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+