ദുരന്തനിവാരണത്തിന് മുൻകരുതലൊരുക്കി കേരള സർക്കാർ: ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിന് എല്ലാ വില്ലേജിലും സ്ഥലം കണ്ടെത്തും, ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രവര്‍ത്തിപ്പിക്കാവുന്ന കെട്ടിടങ്ങളിൽ സൗകര്യം വർധിപ്പിക്കും....
പത്തനംതിട്ട: ദുരന്തനിവാരണ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് തലത്തിലും ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിന് വില്ലേജ് ഓഫീസര്‍മാര്‍ മുഖേന സ്ഥലം കണ്ടെത്തുന്നതിന് തഹലില്ദാര്മാരെ ചുമതലപ്പെടുത്തി.
ഇതുപ്രകാരം തയാറാക്കുന്ന ലിസ്റ്റ് റവന്യു, ഫയര്‍ ആന്‍ഡ് റെസ്ക്യു, പോലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നീ വകുപ്പുകള്‍ക്ക് നല്‍കും. അംഗീകാരം ലഭിക്കുന്ന ലിസ്റ്റ് ജി പി എസ് ലൊക്കേഷന്‍ ഉള്‍പ്പടെ ജില്ലാ ദുരന്തനിവാരണ പദ്ധതില്‍ ഉള്‍പ്പെടുത്തും. നീണ്ടകര ഫിഷിംഗ് ഹാര്‍ബറുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ബോട്ടുകള്‍ ലഭ്യമാക്കുന്നതിനുളള നമ്പറുകള്‍ ശേഖരിച്ച് ദുരന്തനിവാരണ പദ്ധതില്‍ ഉള്‍പ്പെടുത്തും.

ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രവര്‍ത്തിപ്പിക്കാവുന്ന സ്കൂളുകള്‍, കെട്ടിടങ്ങള്‍ കണ്ടെത്തി അവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി താലൂക്ക് തലത്തില്‍ പട്ടിക തയാറാക്കി ജിപിഎസ് ലൊക്കേഷന്‍ സഹിതം ദുരന്തനിവാരണ വിഭാഗത്തില്‍ ക്രോഡീകരിച്ച് സൂക്ഷിക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ പ്രളയത്തെത്തുടര്‍ന്ന് അനൗദ്യോഗിക ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍ വില്ലേജ് തലത്തില്‍ കണ്ടെത്തി അവയെ പ്രത്യേകമായി ലിസ്റ്റ് ചെയ്യും. ഓരോ വില്ലേജിലും വെളളം കയറാത്ത കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി താമസിക്കാവുന്ന ആളുകളുടെ എണ്ണം ഉള്‍പ്പടെ ലിസ്റ്റ് തയാറാക്കും.
അപ്പര്‍ കുട്ടനാട് പ്രദേശം, ആറന്മുള, കോഴഞ്ചേരി, റാന്നി, അടൂര്‍ എന്നീ താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ സംയുക്തമായി പ്രദേശങ്ങളിലെ സുരക്ഷിത ക്യാമ്പുകള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയാറാക്കും. ദുരന്തനിവാരണ പദ്ധതി പുതുക്കുന്നതിന് ആവശ്യമായ വിവര ശേഖരണം നടത്തുകയും മെയ് 13ന് വകുപ്പ് തലത്തില്‍ ഉദ്യോഗസ്ഥരുടെ വര്‍ക്ക ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്യും.
ജില്ലയില്‍ മുങ്ങി മരണങ്ങള് വര്‍ധിച്ച സാഹചര്യത്തില്‍ മുങ്ങി മരണം, തീപിടുത്തം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ വിഷയങ്ങളില്‍ മോക്ക്ഡ്രില്‍ നടത്തുന്നത് യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കി നോഡല്‍ ഓഫീസറെ നിയമിച്ചും ഓരോ വകുപ്പിന്റെയും ദുരന്തനിവാരണ പദ്ധതിയുടെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഉള്‍പ്പെടുത്തി പുതുക്കും. ജില്ലയിലെ എല്ലാ വകുപ്പുകളും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട ഐഡിആര്‍എന്‍ ഡാറ്റ ഇന്‍വെന്ററി തയാറാക്കി മെയ് ആറിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications