പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു
പത്തനംതിട്ട: സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ല ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുല്ലാട് ബി.ആര്.സി പരിധിയിലുള്ള എം.ടി എല്‍.പി.എസില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാരീരിക വൈകല്യം മൂലം ശൈയ്യാവലംബികളായ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് തൊഴില്‍ ചെയ്യു വാനുള്ള അവസരം ഉറപ്പുവരുത്തുന്ന രീതിയില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ് തുടങ്ങുന്നതിന്റെ ആവശ്യകത എം.എല്‍.എ ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആര്.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
2020 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടുകൂടി നടത്തിയ മെഡിക്കല്‍ ക്യാമ്പിലും സര്‍വേയിലും 3500 കുട്ടികള്‍ വിവിധ തലങ്ങളില്‍ പങ്കെടുത്തു. ഇതില്‍ അര്‍ഹരായ കുട്ടികള്‍ക്ക് താഴെപറയും പ്രകാരം സേവനങ്ങള്‍ ലഭ്യമാകും. എലമെന്ററി വിഭാഗത്തില്‍ 580 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും 411 കുട്ടികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സുകളും 1500 രൂപ നിരക്കില്‍ നല്‍കും. സെക്കന്‍ഡറി വിഭാഗത്തില്‍ 685 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സുകളും 420 കുട്ടികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സുകളും 900 രൂപ നിരക്കില്‍ നല്‍കും. കാഴ്ച പരിമിതിയുള്ള 17 കുട്ടികള്‍ക്ക് 1000 രൂപ നിരക്കില്‍ റീഡര്‍ അലവന്‍സും നല്കുന്നു.

435 പെണ്‍കുട്ടികള്‍ക്ക് എലമെന്ററി വിഭാഗത്തിലും 338 പെണ്‍്കുട്ടികള്‍ക്ക് സെക്കന്ററി വിഭാഗത്തിലും 2000 രൂപ നിരക്കില്‍ ഗേള്‍സ് സ്റ്റൈഫന്റ് നല്കുന്നു. അസ്ഥി സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്ചെയര്്, പീഡിയാട്രിക് വീല്‍ചെയര്‍, സി.പി. ചെയര്‍ എന്നിങ്ങനെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ കഴിയുന്ന 188 ഉപകരണങ്ങളും കേള്‍വി സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് 67 ശ്രവണസഹായികളും അനുവദിച്ചു നല്കുന്നു.
കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ, കോയിപ്രം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യൂ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോശാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജിത, വാര്‍ഡ് മെമ്പര്‍ സോണി കുന്നപ്പുഴ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി.വേണുഗോപാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, എ.ഇ.ഒ പുല്ലാട് അനില ബി.ആര്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ്, പ്രഥമാധ്യാപകന് തോമസ് മാത്യൂ, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ പി.എ സിന്ധു, എസ്.എസ്.കെ ജില്ലാ പ്രോജക്ട് പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി തുടങ്ങയവര്‍ സംസാരിച്ചു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications