തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോവിഡ് പ്രതിരോധം മറക്കരുത്: പത്തനംതിട്ട ഡിഎംഒ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ ഓര്‍മ്മിപ്പിച്ചു. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനു സാധ്യതയുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. പ്രതിദിനം 600 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 493 പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ ഉണ്ടായി. ഇതില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത 95 പേരും 14 സ്ഥാനാര്‍ഥികളും 76 പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 12 ലക്ഷം ജനങ്ങളുളളതില്‍ 58,758 പേര്‍ക്കു മാത്രമേ (10 മുതല്‍ 15 ശതമാനം വരെ) നിലവില്‍ രോഗബാധ ഉണ്ടായിട്ടുളളൂ. ബാക്കിയുളളവര്‍ (80 മുതല്‍ 85 ശതമാനം വരെ) രോഗം ബാധിച്ചിട്ടില്ലാത്തവരും രോഗബാധയുണ്ടാകാന്‍ സാധ്യതയുളളവരുമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം പൊതുസമ്മേളനങ്ങളും റാലികളും നടത്തേണ്ടത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കായി മുന്‍കൂട്ടി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.

ഭവന സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമേ പാടുളളൂ. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മൂക്കും വായും മൂടത്തക്കവിധത്തില്‍ മാസ്‌ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച് അണു വിമുക്തമക്കണം.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക്് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഇടപഴകാതിരിക്കണം. ജാഗ്രത കൈവിട്ടാല്‍ വലിയ രീതിയില്‍ കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിക്കും. ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തണം. വലിയ തോതിലുളള രോഗവ്യാപനം ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications