പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്വാസകോശ രോഗങ്ങൾക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി ഡോക്ടര്‍മാര്‍, എച്ചഎന്‍വണ്ണിനും മുന്‍കരുതല്‍!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വൈറസുകൾ, ബാക്ടീരിയകൾ തുടങ്ങിയവ മൂലമുള്ള ശ്വാസകോശ രോഗങ്ങൾ കൂടുതലായി പടർന്നുപിടിക്കാതിരിക്കാൻ പ്രാരംഭത്തിൽ തന്നെയുള്ള രോഗനിർണയവും ചികിത്സയും അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വായുവിൽ കൂടി പകരുന്നവയാണ് മിക്ക ശ്വാസകോശ രോഗങ്ങളും. അസുഖം ബാധിച്ച ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായുവിൽ പടരുന്ന ചെറു കണികകൾ വഴി രോഗാണു അന്തരീക്ഷത്തിൽ എത്തുകയും ഈ വായു ശ്വസിക്കുന്ന മറ്റൊരാൾക്ക് അസുഖം പകരാൻ കാരണമാവുകയും ചെയ്യും.

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനംസച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം

ഈ സീസണിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ട ശ്വാസകോശ രോഗമാണ് എച്ച്1എൻ1. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, തളർച്ച എന്നിവയാണ് സാധാരണ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ വയറിളക്കവും ഛർദിയും കാണാറുണ്ട്.

h1n1-1559112

വൈറസ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നു മുതൽ നാല് ദിവസങ്ങൾ കൊണ്ട് ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. എന്നാൽ രോഗ ലക്ഷണങ്ങൾ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മുതൽ രോഗ ലക്ഷണങ്ങൾ മുഴുവൻ മാറി ഒരു ആഴ്ച വരെയും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്. പ്രായം തീരെ കുറഞ്ഞ കുട്ടികൾ, വൃദ്ധജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശം, കരൾ, വൃക്ക എന്നിവയ്ക്ക് രോഗമുള്ളവർ, പ്രമേഹം, അമിത രക്തസമ്മർദം, അർബുദം തുടങ്ങിയ രോഗമുള്ളവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ സ്ഥിരമായി കഴിക്കുന്നവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് രോഗം മൂർച്ഛിക്കാൻ സാധ്യതയുള്ളത്. ഇവർ രോഗം ആരംഭിക്കുമ്പോൾ തന്നെ ചികിത്സ തേടണം. അല്ലെങ്കിൽ നിമോണിയ, സൈനസിലുള്ള അണുബാധ, ഹൃദയാഘാതം എന്നിവ വളരെ പെട്ടെന്ന് ഉണ്ടാകാനും അതുവഴി മരണം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്.

അൽപം ശ്രദ്ധിച്ചാൽ എച്ച്1എൻ1 രോഗപകർച്ചയും തുടർന്നുള്ള മരണവും ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് വായും മൂക്കും മൂടണം. കൈകൾ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗബാധയുള്ളവർ പൊതുസ്ഥലങ്ങളിൽ പോകരുത്. രോഗികൾ പൂർണമായും വിശ്രമിക്കുകയും ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ, സംഭാരം തുടങ്ങിയവ ഇടവിട്ട് കുടിക്കുകയും വേണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും എച്ച്1എൻ1 പനി ചികിത്സയ്ക്കുള്ള ഒസൾട്ടാമിവിർ ഗുളിക സൗജന്യമായി ലഭിക്കും. രോഗ നിർണയത്തിനായി തൊണ്ടയിൽ നിന്നുള്ള സ്രവം എടുക്കുന്നതിന് പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. ജില്ലയിൽ ഈ വർഷം 10 പേർക്ക് രോഗബാധയുണ്ടാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

English summary
Doctors gave directions to prevent lunghs diseases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X