തീര്‍ഥാടന കാലത്ത് ചിലർ ശബരിമലയെ തകര്‍ക്കാന്‍ വ്യാജ പ്രചരണങ്ങള്‍ കരുതിക്കൂട്ടി നടത്തി: കെ രാധാകൃഷ്ണന്
2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി.
തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സജീവമായ ഇടപെടല്‍ സഹായകരമായി.ഇതൊരു മാതൃകയാക്കി എടുത്തുകൊണ്ടു 2024-25 തീര്‍ഥാടനം മികവുറ്റതാക്കണം. ലക്ഷകണക്കിന് തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അടുത്ത തീര്‍ഥാടനകാലം സംബന്ധിച്ച മുന്നൊരുക്ക അവലോകനയോഗം കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു.
അടുത്ത മണ്ഡലകാലത്തിനു മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസുകളുടെ നവീകരണം, ഗതാഗത നിയന്ത്രണങ്ങള്‍, ഇടത്താവളങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ കൂടുതല്‍ മെച്ചപ്പെടുത്തണം. വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ ആത്മീയ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.
പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചതാണ് തീര്‍ഥാടനവിജയത്തിനു വഴിയൊരുക്കിയതെന്നു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.സംതൃപ്തികരമായ തീര്‍ഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
തീര്‍ഥാടനം ചിട്ടയായും ഭംഗിയായും നടത്താന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തീര്‍ഥാടനം മികച്ചതാക്കുന്നതിന് നിരന്തര ഇടപെടലുകളാണ് നടത്തിയത്. ദേവസ്വം മന്ത്രി നിരവധി തവണ ശബരിമല സന്ദര്‍ശിക്കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണും,അഡ്വ.കെ.യു.ജനീഷ് കുമാറും മികച്ച ഇടപെടലുകള്‍ നടത്തിയെന്നും അദേഹം പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications