Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ സിപിഐ പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ മർദ്ദനം: ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിലെ സി പി ഐ - ഡി വൈ എഫ് ഐ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സി പി ഐ പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തർ സഘം ചേർന്ന് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. നിലത്ത് വീണുകിടന്ന പ്രവർത്തകരേും മർദ്ദിക്കുന്നുണ്ട്.

സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍ കെ ഉദയകുമാര്‍, എല്‍ സി സെക്രട്ടറി സുരേഷ് ബാബു എന്നിവരുള്‍പ്പടെയുള്ളവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അങ്ങാടിക്കല്‍ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. നേരത്തെ തന്നെ സി പി എം - സി പി ഐ സംഘർഷം നിലനില്‍ക്കുന്ന പ്രദേശമാണ് അങ്ങാടിക്കല്‍. ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി പി ഐ പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്.

cpi-

സംഘർഷത്തില്‍ സി പി ഐ, സി പി എം പ്രവര്‍ത്തക്കും മൂന്ന് പൊലീസുകാർക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഘർഷത്തിന് പിന്നാലെയായിരുന്നു രാത്രിയോടെ സി പി ഐ നേതാക്കളുടെ വീടുകള്‍ക്ക് നേരേ ആക്രമണമുണ്ടായത്. അതേസമയം കേസ് അന്വേഷണത്തില്‍ പൊലീസ് പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ച് സിപിഐ ജില്ലാ സെക്രട്ടറി ജയന്‍ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+