പി ആര്‍ വര്‍ക്കാണോ, അതോ വ്യക്തി പൂജയോ; റഹീമിനെതിരെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം
പത്തനംതിട്ട: ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിനെതിരെ കടുത്ത വിമര്‍ശനം. സംഘടനയുടെ ഔദ്യോഗിക പേജില്‍ നിറയെ റഹീമിനെ കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രമാണ് പ്രത്യേക്ഷപ്പെടുന്നതെന്നായിരുന്നു വിമര്‍ശനം.
ഇത് വ്യക്തി പൂജയാണോ പി ആര്‍ വര്‍ക്കാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. റഹീമിനെ കൂടാതെ സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനത്തിലും സമ്മേളനം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനുകള്‍ ആര്‍ എസ് എസ് ശാഖയായി മാറിയിരിക്കുകയാണെന്നാണ് വിമര്‍ശനം.
Recommended Video


അതേസമയം, പത്തനംതിട്ട ജില്ലയിലെ ഡി വൈ എഫ് ഐയിലും വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ സമ്മേളനം പി ബി സന്ദീപ് കുമാര്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഉദ്ഘാടനം ചെയ്തത്.
ലോഗോ പ്രകാശനം ചെയ്തു
ഡി വൈ എഫ് ഐ 15ാം സംസ്ഥാന സമ്മേനത്തിന്റെ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി വൈ എഫ ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിന് നല്‍കി നിര്‍വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി സംഗേഷ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications