പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: ലക്ഷ്യം വികസനമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവല്ല: ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. കേരളത്തിൻ്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണ് മെട്രോമാന്‍ എന്നറയിപ്പെടുന്ന ഈ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ട പാലവുമെല്ലാം ശ്രീധരൻ്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയിൽ അദ്ധ്യാപകൻ്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇനിയും സീറ്റുകൾ വർദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറിൽ കുറയുകയും ചെയ്യും. ഇത് ഹിന്ദു - ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപകടമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

e-sreedharan-

മലബാർ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എൽഡിഎഫും മൗനാനുവാദം നൽകിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജാഥാ കൺവീനർ എംടി രമേശ്, ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട, സംസ്ഥാന വൈസ്പ്രസിഡൻ്റ് ജി.രാമൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എ സൂരജ്, വിജയകുമാർ മണിപ്പുഴ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു, ഒബിസി മോർച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ അരുൺ പ്രകാശ്, ഐ.ടി സോഷ്യൽ മീഡിയ ഇൻചാർജ് എസ്.ജയശങ്കർ, യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻ്റണി എന്നിവർ സംസാരിച്ചു.

Recommended Video

cmsvideo
കേരള: സ്ഥാനാർഥിനിർണയം പൂർത്തിയാകും മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി: ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

English summary
E Sreedharan BJP's chief ministerial candidate: K Surendran says development is the goal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X