പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനുവരി 26 മുതൽ വിദ്യാലയങ്ങളിൽ പഠനോത്സവ കാലം: രണ്ടാഴ്ചക്കാലം പരിപാടികള്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വിദ്യാലയങ്ങളിൽ നടക്കുന്ന വിവിധങ്ങളായ പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ജനുവരി 26 മുതൽ രണ്ടാഴ്ചക്കാലം പഠനോത്സവം സംഘടിപ്പിക്കുന്നു. ഏഴാംക്ലാസ് വരെയുള്ള കുട്ടികളാണ് അവരുടെ പഠനമികവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നത്. 26ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും പഠനോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. പഞ്ചായത്ത്, ഉപജില്ല, ജില്ലാതലങ്ങളിൽ അന്നേദിവസം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഉപജില്ലയിൽപ്പെട്ട നന്നുവക്കാട് എം.എസ്.സി.എൽ.പി സ്കൂളിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം വീണാജോർജ് എംഎൽഎ നിർവഹിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസ്റ്റോസ്റ്റം മെത്രാപ്പോലീത്ത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി അനിത, നഗരസഭാധ്യക്ഷ ഗീത സുരേഷ് എന്നിവർ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മികവിന്റെകേന്ദ്രങ്ങളായി വളർത്തുക എന്ന കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നുവെന്ന് പഠനോത്സവത്തിലൂടെ വിലയിരുത്തും. കുട്ടികൾ ആർജിച്ച അറിവുകളും കഴിവുകളും പഠനത്തെളിവുകളായി പഠനോത്സവവേളയിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പഠിച്ച കാര്യങ്ങളെ അടിസ്ഥാനമായി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള സ്വതന്ത്രവേദികളായി പഠനോത്സവം മാറും. ഉത്സവാന്തരീക്ഷത്തിലായിരിക്കും കുട്ടികൾ അവരുടെ മികച്ച പ്രകടനങ്ങൾ നടത്തുക.

school-children-1

പഠനോത്സവത്തിന്റെന ഭാഗമായി പ്രഥമാധ്യാപകർക്കും അധ്യാപകർക്കുമുള്ള പരിശീലനങ്ങൾ നടന്നുകഴിഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളിൽ പഠനോത്സവം മുഖ്യവിഷയമായി ചർച്ച ചെയ്യും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെനേതൃത്വത്തിൽ പഞ്ചായത്തുതല പഠനോത്സവങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ നടത്തിപ്പിനായി വിപുലമായ സമിതികൾ രൂപികരിച്ചുവരുന്നു. പരിസരങ്ങളിലുള്ള മുഴുവൻ പൊതുസമൂഹത്തെയും പഠനോത്സവത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ഓരോ വിദ്യാലയവും നടത്തിവരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനോത്സവത്തിന്റെ് സംഘാടന ചുമതല സമഗ്രശിക്ഷകേരളയ്ക്കും അക്കാദമിക ചുമതല ഡയറ്റിനുമാണ്. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾതല പഠനോത്സവങ്ങൾമോണിറ്റർ ചെയ്യും.

പഠനോത്സവത്തെത്തുടർന്ന് ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം വരെയുള്ള പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഏറ്റെടുക്കും. മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളുടെ അവസ്ഥ മാറ്റാനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇത്തരം വിദ്യാലയങ്ങളിലേക്കുള്ള എന്റോൾമെന്റ് ക്യാമ്പയിൻ മാർച്ചിൽ ആരംഭിക്കും.

English summary
Education department of kerala organise study festival in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X