പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതി​ട്ട ജില്ലയിൽ അക്ഷരവെളിച്ചം തേടി ട്രാൻസ്‌​ജെൻഡേഴ്‌​സ് തുല്യതാപഠിതാക്കൾ 24 പേർ

  • By Desk
Google Oneindia Malayalam News

പത്തനംതി​ട്ട: സാക്ഷരതാമിഷന്റെ കീഴിലുള്ള തുല്യതാ പഠനത്തിൽ അക്ഷരവെളിച്ചം തേടി ജില്ലയിലെ 24 ട്രാൻസ്‌​ജെൻഡേഴ്‌​സ്. തുടർവിദ്യാഭ്യാസം എന്നത് സ്വപ്‌​നം മാത്രമായി മാറിയ ഇവർക്ക് സാക്ഷരതാ മിഷനാണ് വിദ്യയുടെ പുതുവഴി തെളിക്കുന്നത്. ഏഴ്, പത്ത്, പ്ലസ് വൺ ക്ലാസുകളിലായി 24 പേരാണ് ജില്ലയിൽ പ്രവേശനം നേടിയിരിക്കുന്നത്. ഏഴാം ക്ലാസിൽ അഞ്ച് പേരും, പത്താം ക്ലാസിൽ നാലും, പ്ലസ് വണ്ണിന് 15 പേരുമാണ് ഈ അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടിയത്. സർക്കാരിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായാണ് ട്രാൻസ്‌​ജെൻഡറുകളുടെ തുടർവിദ്യാഭ്യാസം.

book

ഞായറാഴ്ചകളിൽ നടക്കുന്ന തുല്യതാക്ലാസുകളിൽ മറ്റ് പഠിതാക്കൾക്കൊപ്പം തന്നെയാണ് ട്രാൻസ്‌​ജെൻഡർ പഠിതാക്കളും പഠിക്കുന്നത്. പന്തളം കുളനട ഹയർ സെക്കണ്ടറി സ്​കൂളിലാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ്, പ്ലസ്ടു അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്ലസ്ടുവിന് വിദ്യാർഥികൾക്ക് മലയാളത്തിലും പരീക്ഷ എഴുതുവാൻ കഴിയും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ നടക്കുന്ന കലാ​കായിക മത്സരങ്ങളിലും ട്രാൻസ്‌​ജെൻഡേഴ്‌​സിന്റെ പങ്കാളിത്തം സാക്ഷരതാമിഷൻ ഉറപ്പ് വരുത്താറുണ്ട്. ഇരുപതിനും അറുപത് വയസിനും ഇടയിലുള്ള പഠിതാക്കളാണ് ജില്ലയിലുള്ളത്. തുടർ വിദ്യാഭ്യാസ പഠിതാക്കൾക്കായി സർക്കാർ സ്‌​കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ്, പത്ത് ക്ലാസ് വിദ്യാർഥികൾക്ക് ആയിരം രൂപയും, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 1200 രൂപയും ഓരോ മാസവും സ്‌​റ്റൈപെൻഡായി നൽകുന്നുണ്ട്.

ജില്ലയിൽ നാലാം ക്ലാസ് പഠനം ആരംഭിക്കാനുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ സാക്ഷരതാമിഷൻ. ജില്ലയിലെ ടാൻസ്‌​ജെൻഡർ വിഭാഗത്തിനുള്ള തൊഴിൽപരിശീലനവും സാക്ഷരതാമിഷൻ ലക്ഷ്യമിടുന്നു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ട്രാൻസ്‌​ജെൻഡറുകൾക്കായി ട്രാൻസ്‌​ജെൻഡർ സെൽ, 24 മണിക്കൂർ ട്രാൻസ്‌​ജെൻഡർ ഹൈൽപ് ലൈൻ തുടങ്ങി സൗഹാർദപരമായ നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പിന്റെ കൂടി സഹകരണത്തോടെ ആവിഷ്​കരിച്ചിരുന്നു. ട്രാൻസ്‌​ജെൻഡേഴ്‌​സ് വിഭാഗത്തിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ ഭാഗമായി പഠിതാക്കൾക്കായുള്ള സ്‌​കോളർഷിപ്പ് ​ഷെൽട്ടർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന്് തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റസ്റ്റ് ഹൗസിൽ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിർവഹി​ക്കും.

English summary
education plan for 24 transgenders in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X