പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എട്ട് ആംബുലന്‍സ് വിതരണം ചെയ്ത് കോന്നിയില്‍ കരുതല്‍ സ്പര്‍ശം പദ്ധതിക്കു തുടക്കമായി

Google Oneindia Malayalam News

പത്തനംതിട്ട: ആരോഗ്യരംഗത്ത് കേരളത്തോടൊപ്പം കോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ആരോഗ്യമേഖലാ ശാക്തീകരണ പദ്ധതിയായ കരുതല്‍ സ്പര്‍ശത്തിന്റെയും, എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള ആംബുലന്‍സ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. കോന്നി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ്.

ചെറിയ കാലയളവില്‍ ഇത്രയേറെ വികസനം നടത്താന്‍ ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. എട്ട് ആംബുലന്‍സ് കോന്നിയുടെ മലയോര മേഖലയില്‍ എത്തിക്കാന്‍ കഴിയുക എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രി, ആങ്ങമൂഴി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, കൊക്കാത്തോട്, കൂടല്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആംബുലന്‍സ് കൈമാറിയത്.

karuthal

മന്ത്രിയില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമാരും, മെഡിക്കല്‍ ഓഫീസര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പത്തനംതിട്ട എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഡപ്യൂട്ടി ഡിഎംഒ ഡോ. നിരണ്‍ ബാബു, കോന്നി തഹല്‍സീദാര്‍ കെ. ശ്രീകുമാര്‍, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍. മോഹനന്‍ നായര്‍, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍,

ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജ ഗോപാലന്‍നായര്‍, സി പി ഐ എം ഏരിയ സെക്രട്ടറി ശ്യാംലാല്‍, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ആര്‍. ഗോപിനാഥന്‍, കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയില്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരന്‍ നായര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പുറം, കേരള കോണ്‍ഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്‍് കെ.ജി. രാമചന്ദ്രന്‍പിള്ള, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് അമ്പിളി വര്‍ഗീസ്, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Recommended Video

cmsvideo
പിണറായിയെ തോറ്റ ബെന്നിച്ചൻ പെട്ടു ..പച്ചക്കു കത്തിച്ച് മലയാളികൾ

English summary
Eight ambulances were distributed and the Karuthal Sparsham project started in Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X