പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഹന്‍ലാലിന്റെ ജന്മദേശം, ഗാന്ധിജി കാലുകുത്തിയ മണ്ണ്; ഇലന്തൂര്‍ ഗ്രാമം കേരളത്തിന് അഭിമാനമായിരുന്നു

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ എന്ന സ്ഥലം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. കേരളത്തെ ഞെട്ടിച്ച നരബലി നടന്ന സ്ഥലമെന്ന കുപ്രസിദ്ധിയാണ് ഇപ്പോള്‍ ഈ നാടിനെ തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇലന്തൂര്‍ എന്ന ഗ്രാമം ഒട്ടേറെ പ്രധാന്യമുള്ള ഇടം കൂടിയാണ്.

1

മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുള്ള ഇലന്തൂര്‍ തിരുവിതാംകൂറിലെ ഖാദി പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ച മണ്ണാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ ഇലന്തൂരിനെ കുറിച്ച് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 1937 ജനുവരി 20ന് ആണ് ഗാന്ധിജി ഇലന്തൂരില്‍ സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയുടെ പ്രസംഗ പരിഭാഷകനായ കെ കുമാറാണ് ഗാന്ധിജിയെ ഇലന്തൂരില്‍ എത്തിച്ചത്.

2

8 വർഷം മുൻപ് ഒരു കോടി ലോട്ടറിയടിച്ചു, ഇന്ന് രാമകൃഷ്ണന് ബാങ്ക് ബാലൻസ് വെറും ആറായിരം!8 വർഷം മുൻപ് ഒരു കോടി ലോട്ടറിയടിച്ചു, ഇന്ന് രാമകൃഷ്ണന് ബാങ്ക് ബാലൻസ് വെറും ആറായിരം!

അന്ന് ഗാന്ധിജി എത്തി പ്രസംഗിച്ച സ്ഥലം ഇന്ന് സ്മാരകമാണ്. ആ വളപ്പിലാണ് പഞ്ചായത്ത് ഓഫീസും കമ്മ്യൂണിറ്റി ഹാളും പ്രവര്‍ത്തിക്കുന്നത്. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ചുവര്‍ ചിത്രവും ചര്‍ക്കയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയെ അന്ന് ഇലന്തൂരില്‍ എത്തിച്ച കെ കുമാറിനും അവിടെ സ്മാരകമുണ്ട്.

3

ഗാന്ധി സന്ദര്‍ശനത്തിനു ശേഷം ഖദര്‍ദാസ് ടി പി ഗോപാലപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ആദ്യമായി ഖാദി പ്രസ്ഥാനം തുടങ്ങിയതും ഇലന്തൂരിലാണെന്നാണ് പറയപ്പെടുന്നത്. കൂടാതെ ദണ്ഡി യാത്രയിലും ഉപ്പു സത്യാഗ്രഹത്തിലും ഇലന്തൂര്‍ നിവാസികള്‍ ഭാഗമായിരുന്നു. കൂടാതെ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന്റെ ജന്മദേശവും ഇലന്തൂരിലാണ്.

4

മലയാള സിനിമ സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍, ബോളിവുഡ് സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ എന്നിവരും ഇലന്തൂര്‍ സ്വദേശികളാണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചലച്ചിത്രത്തില്‍ ഇലന്തൂര്‍ ഭാഷയും ജീവിത രീതിയും ചിത്രീകരിച്ചിരിക്കുന്നു.

5

ചെന്നീര്‍ക്കര സ്വരൂപവും, പന്തളവും, ആറന്‍മുളയും ചുറ്റും നില്‍ക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകള്‍ അനവധിയുണ്ട്. ആദ്യകാല സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. തമിഴിന്റേയും സംസ്‌കൃതത്തിന്റേയും സ്വാധീനത്തില്‍നിന്ന് മലയാള ഭാഷ മോചിതമാവുന്നതിന് മുമ്പ് സ്വീകരിച്ച പദങ്ങളുടെ അവിശിഷ്ടങ്ങള്‍ ഈ ഗ്രാമത്തിന്റെ പേരിനെ ചൂഴ്ന്നു നില്‍ക്കുന്നു.

6

'3000 പേർക്ക് മേൽവിലാസമില്ല, 1015 പേരെ കാണാനില്ല,കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ?''3000 പേർക്ക് മേൽവിലാസമില്ല, 1015 പേരെ കാണാനില്ല,കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ?'

പാണ്ഡ്യദേശത്തില്‍ നിന്നും പന്തളത്തു കുടിയേറി സിംഹാസനമുറപ്പിച്ച രാജവംശത്തിന്റെ സ്വപ്നഭൂമിയായിരുന്നു ഇവിടം. കുന്നുകളും, താഴ്വരകളും കൈത്തോടുകളും ഏറെയുള്ള ഇവിടം സമ്പുഷ്ടമായ കൃഷിഭൂമിയായിരുന്നു. ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ-നായര്‍ മേധാവിത്വത്തിന്റെ അധീശത്വത്തിലായിരുന്ന കാലത്തും വളരെ പ്രശ്‌സതമായ ഒരു കാര്‍ഷിക ചരിത്രം ഇലന്തൂരിന്നുണ്ട്. എന്നാല്‍ എടുത്തുപറയത്തക്ക നാട്ടുപ്രമാണിയോ, പ്രതാപിയോ ഇവിടെ ഉണ്ടായിരുന്നില്ല.

വരനും വധുവിനും പരലോകത്ത് താലികെട്ട്; ആരെയും അതിശയിപ്പിക്കുന്ന കാസര്‍ഗോട്ടെ പ്രേതകല്യാണംവരനും വധുവിനും പരലോകത്ത് താലികെട്ട്; ആരെയും അതിശയിപ്പിക്കുന്ന കാസര്‍ഗോട്ടെ പ്രേതകല്യാണം

English summary
Elanthoor Village has been marked in the history as the pride of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X