2 പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ കുത്തക, കഴിഞ്ഞ 2 തവണയും ഇടത്; എങ്ങോട്ടും മാറും അടൂര്‍- മണ്ഡല പരിചയം
പത്തനംതിട്ട: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ചിറ്റയം ഗോപകുമാറിലൂടെ ഇടതുപക്ഷ പിടിച്ച മണ്ഡലമാണെങ്കിലും അടൂരിന്റെ കൃത്യമായ രാഷ്ട്രീയം പ്രവചനാതീതമാണ്. ഏത് സമയവും എങ്ങോട്ടും മാറുന്നതാണ് അടൂരിന്റെ രാഷ്ട്രീയ ചിത്രം. 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി നാല് തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം 2011 ല്‍ ഇടതിനൊപ്പം നിന്നു. ചിറ്റയും ഗോപകുമാറായിരുന്നു വിജയി. 2016 ലും അദ്ദേഹം വിജയിച്ചു. പത്തനംതിട്ട ജില്ലയില്‍ സിപിഐക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് അടൂര്‍. 1967 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ രാമകൃഷ്ണനായിരുന്നു മണ്ഡലത്തിലെ വിജയി. 1970 ല്‍ തെങ്ങമം ബാലകൃഷ്ണനിലൂടെയും സിപിഐ മണ്ഡലത്തില്‍ വിജയിച്ചു.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

ആദ്യകാല മത്സരങ്ങള്‍
1977 ല്‍ തെന്നല ബാലകൃഷ്ണനിലൂടെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആദ്യമായി വിജയിക്കുന്നത്. എന്നാല്‍ 1980 ലെ തിരഞ്ഞെടുപ്പില്‍ തെന്നല ബാലകൃഷ്ണ പിള്ള സിപിഎമ്മിലെ കരുണാകരന് പിള്ളയോട് പരാജയപ്പെട്ടു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം 1982 ല്‍ മണ്ഡലത്തില്‍ രണ്ടാം തവണയും തെന്നല വിജയിച്ചു.

തിരുവനഞ്ചൂരിന്റെ വരവ്
1987 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും തെന്നല രാമകൃഷ്ണന് പരാജയപ്പെട്ടു. സിപിഎമ്മിലെ ഉണ്ണികൃഷ്ണന് പിള്ളയായിരുന്നു വിജയി. പിന്നീടായിരുന്നു കോട്ടയത്തുകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണന് അടൂരിലേക്ക് എത്തുന്നത്. 1991 ലെ തിരഞ്ഞെടുപ്പില്‍ ആര് ഉണ്ണികൃഷ്ണപിള്ളയെ തോല്‍പ്പിച്ചായിരുന്നു മണ്ഡലത്തില്‍ ആദ്യമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജയിച്ചത്.

എതിരാളികള്‍
പിന്നീടുള്ള നാല് തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മണ്ഡലത്തില്‍ നിന്നും വിജയം തുടര്‍ന്നു. '96ൽ യുവനേതാവ് കെ.എൻ. ബാലഗോപലിനെയും 2001ൽ ഇടതു പൊതുസ്വതന്ത്രന് പള്ളിക്കല്‍ പ്രസന്നകുമാറിനേയുമായിരുന്നു തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയത്. 2006 കേരള കോണ്‍ഗ്രസിലെ ഡികെ ജോണും തിരുവഞ്ചൂരിന് മുന്നില്‍ പരാജയപ്പെട്ടു.

ചിറ്റയം ഗോപകുമാറിന്റെ വിജയം
2011 ല്‍ മണ്ഡലം സംവര മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് മടങ്ങി. എന്നാല്‍ ഇതിന് ശേഷം മണ്ഡലം നിലനിര്‍ത്താനുള്ള യുഡിഎഫ് ശ്രമം രണ്ട് തവണയും വിജയം കണ്ടില്ല. 2011 ല്‍ കോണ്‍ഗ്രസിലെ പന്തളം സുധാകരനെതിരെ 607 വോട്ടുകള്‍ക്കായിരുന്നു ചിറ്റയം കുമാറിന്റെ വിജയമെങ്കില്‍ 2016 ല്‍ കെകെ ഷാജുവിനെതിരെ നേടിയത് 25460 വോട്ടിന്റെ ഭൂരിപക്ഷം.

ബിജെപി പ്രതീക്ഷ
പന്തളം, അടൂർ നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് അടൂര്‍ മണ്ഡലത്തിലുള്ളത്. പഴയ പന്തളം മണ്ഡലത്തിെൻറ ഭാഗങ്ങളും കൂട്ടിചേർക്കപ്പെട്ട അടൂരിൽ ഇത്തവണ ബിജെപിയും വലിയ പ്രതീക്ഷയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ഒറ്റക്ക് ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി സുരേന്ദ്രന് രണ്ടാമത് എത്തിയിരുന്നു.

ആകെ കണക്കില്‍
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ കണക്ക് എടുക്കുമ്പോള്‍ ഇടതുമുന്നണി വലിയ ആശ്വാസത്തിലാണ്. 11422 വോട്ടിന്റെ ലീഡ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. എല്‍ഡിഎഫ് ഇത്തവണയും ചിറ്റയം ഗോപകുമാറിനേയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എംജി കണ്ണനും ബിജെപിയില്‍ നിന്നും സുശീല സന്തോഷും മത്സരിക്കുന്നു,.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications