Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം സജ്ജം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണര്‍ ഷിബു എബ്രഹാമിനെയാണ് വരവ് ചെലവ് കണക്ക് നോഡല്‍ ഓഫീസറായി ജില്ലയില്‍ നിയമിച്ചത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറുടെ കീഴില്‍ അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാരേയും അവരെ സഹായിക്കുന്നതിന് അക്കൗണ്ടിംഗ് ടീം, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവരേയും നിയോഗിച്ചു. അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍ക്കായി എല്ലാ നിയോജക മണ്ഡലങ്ങളിലും അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക ഓഫീസ് സംവിധാനവും സജ്ജീകരിച്ചു.

ELECTION

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടാകാതെ നോക്കുന്നതിനും പണം, ലഹരി വസ്തുക്കള്‍ മുതലായവയുടെ അനധികൃത ഒഴുക്ക് തടയുന്നതിനും എല്ലാ നിയോജകമണ്ഡലങ്ങളിലും ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്സ് സര്‍വെയലന്‍സ് ടീം, ആന്റീ ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് എന്നിവരെയും നിയോഗിച്ചു. വീഡിയോ സര്‍വെയലന്‍സ്, വീഡിയോ വ്യൂവിംഗ് ടീമിനെയും നിയമിച്ചിട്ടുണ്ട്. അവരെ അതാത് നിയോജക മണ്ഡലങ്ങളില്‍ വിന്യസിക്കുകയും ചെയ്തു. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം നല്‍കി.

പൊതുതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതുജനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണമായി കൊണ്ടുനടക്കുന്നവര്‍ മതിയായ രേഖകള്‍ കൂടെ കരുതേണ്ടതാണ്. സ്ഥാനാര്‍ത്ഥികളാകുന്നവര്‍ക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനാല്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യം എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

പ്രചാരണത്തിനായി സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന്‍ ഫോറം വാങ്ങണം. ഇതിന്റെ ഒരു പകര്‍പ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുദ്രണം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍, പബ്ലിഷര്‍ കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+