Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ കൊവിഡ് ജാഗ്രത പുലര്‍ത്തണം: ഡിഎംഒ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. സാമൂഹിക അകലം പാലിക്കുക. ഓഫീസുകള്‍, പൊതു ഇടങ്ങള്‍ എന്നിവയ്ക്ക് പുറമെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മെസ് ഹാളുകളിലും, കാന്റീനുകളിലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായ അകലം പാലിക്കുകയും, കൈകളും പാത്രങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുക. നിര്‍ദ്ദേശിക്കുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകുക. ശ്രദ്ധയോടെ പെരുമാറിയാല്‍ ജീവനക്കാര്‍ക്കിടയിലെ കോവിഡ് വ്യാപനം തടയാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അഭിപ്രായപ്പെട്ടു.

sabarimala

Recommended Video

cmsvideo
    കേരളം; ശബരിമല മണ്ഡലപൂജ;ഒരുക്കങ്ങൾ പൂർത്തിയായി,തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

    അതേസമയം, സന്നിധാനത്ത് വിവിധ വകുപ്പുകളിലും ദേവസ്വം ജീവനക്കാര്‍ക്കിടയിലും കോവിഡ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നടത്തിയ കോവിഡ് രോഗ നിര്‍ണയ ക്യാമ്പില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസിറ്റീവായി കണ്ടെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പൂര്‍ണമായും സന്നിധാനത്ത് നിന്നും നീക്കും. ഇതിനായി ആരോഗ്യ വകുപ്പില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക വിവിധ വകുപ്പുകള്‍ക്ക് കൈമാറും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+