പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷരഹിത പച്ചക്കറിയുമായി ഏനാദിമംഗലം പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

പത്തനം​തിട്ട: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ജൈവ പഴം പച്ചക്കറി വിപണി, ബയോഫാർമസി, വിള ആരോഗ്യക്ലിനിക്ക്, ഉത്പാദന യൂണിറ്റുകൾ എന്നിവ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ

ജൈവ ഉത്പന്നങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുക, വിളകളുടെ ശാസ്ത്രീയ പരിപാലനം സംബന്ധിച്ച് കർഷകർക്ക് അറിവ് പകരുക, ജൈവോത്പാദനോപാദികൾ കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്ത് വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുള്ളത്. നാലരലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

vegetables

കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഇക്കോഷോപ്പും ബയോഫാർമസിയും ജില്ലാ പഞ്ചായത്തംഗം ആർ.ബി രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാരമേശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജ്പ്രകാശ് ഉത്പാദന യൂണിറ്റും ജില്ലാ പ്രിൻസിപ്പിൽ കൃഷി ഓഫീസർ ഷൈല ജോസഫ് വിള ആരോഗ്യക്ലിനിക്കും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി. രാജഗോപാലൻ നായർ ആദ്യവിൽപ്പന നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ പ്രസിഡന്റ് ആർ. സുദർശനൻ, സെക്രട്ടറി എൻ.വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയിൻകീഴിൽ ജൈവകീടനിയന്ത്രണോപാധികൾ, ജൈവവളങ്ങൾ, ജൈവജീവാണുവളങ്ങൾ, ഫിറമോൺ കെണികൾ എന്നിവ കർഷകർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കും. കീടരോഗസംശയങ്ങൾക്കുള്ള പ്രതിവിധിയുമായാണ് വിള ആരോഗ്യ ക്ലിനിക്ക് ആരംഭിച്ചത്. കൂടാതെ വിവിധ കാർഷിക വിഷയങ്ങളെ അധികരിച്ചുള്ള പരിശീലനങ്ങളും ഇവിടെയുണ്ട്. വിദഗ്ധപരിശീലനം ലഭിച്ച കൃഷി ഓഫീസർമാരുടെ സേവനം കർഷകർക്ക് സൗജന്യമായി ലഭിക്കും. കീടരോഗനിർണയം പ്രതിവിധി, മണ്ണ് പരിശോധന , വിവിധയിനം ജൈവകീട കുമിൾ നാശിനികൾ, ജീവാണു കുമിൾ നാശിനികൾ എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എല്ലാ പ്രവർത്തി ദിവസങ്ങളിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകി വിഷരഹിത ജൈവപച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടു​ന്നത്.

English summary
Enadhimangalam panchayath coming with organic vegetables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X