പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്റെ മണിമലയാര്‍: പുഴ പഠനയാത്ര ഇന്ന്(21) തിരുവല്ല കറ്റോട് നിന്ന് ആരംഭിക്കും

എന്റെ മണിമലയാര്‍: പുഴ പഠനയാത്ര തുടങ്ങി, ആരംഭിച്ചത് തിരുവല്ല കറ്റോട് നിന്ന്!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സംയുക്ത നദി സംരക്ഷണ പദ്ധതിയായ എന്റെ മണിമലയാറിന്റെ ഭാഗമായുള്ള പുഴ പഠന യാത്ര ഇന്ന്(21) ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല കറ്റോട് പാലത്തിനു സമീപം നിന്നാരംഭിക്കുമെന്ന് കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി. സുബിന്‍ അറിയിച്ചു.

എന്റെ മണിമലയാര്‍ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ ആദ്യ ചുവടുവയ്പ്പാണിത്. തിരുവല്ല - കവിയൂര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്നതും, മണിമലയാറിന്റെ പ്രധാന കൈവഴിയും, കറ്റോട് എത്തിച്ചേരുന്നതുമായ കവിയൂര്‍ വലിയ തോട്ടില്‍ നിന്ന് ആരംഭിക്കുന്ന കൊച്ചുതോടിന്റെ വീണ്ടെടുപ്പാണ് ഇന്നത്തെ പുഴ പഠന യാത്രയുടെ ലക്ഷ്യം. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ കൂടി മാത്രം കടന്നു പോകുന്ന തോട് വീണ്ടെടുത്താല്‍ കവിയൂര്‍ പുഞ്ചയുടെ പകുതി പാടശേഖരങ്ങളിലേക്കും വെള്ളമെത്തിക്കാം. കൂടാതെ മാലിന്യത്തെ അകറ്റാം. ഈ തോടാണ് പുഞ്ചയുടെ വിവിധ ദിക്കുകളിലേക്ക് പോകുന്നത്.

pathanamthit-mapta-

കാല്‍ നൂറ്റാണ്ടായി തരിശ് കിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ആകെ 1400 ഏക്കര്‍ സ്ഥലമുണ്ട്. ഇതില്‍ കൃഷിക്ക് യോഗ്യമായി 1300 ഏക്കര്‍ സ്ഥലമുണ്ട്. കവിയൂര്‍ വലിയ തോടിനെ വീണ്ടെടുക്കാന്‍ ഒന്നിച്ചത് അഞ്ചു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ, കവിയൂര്‍, കുന്നന്താനം ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് വകയിരുത്തിയ 43.5 ലക്ഷം രൂപയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാവും. ഇതിനു പുറമേ തിരുവല്ല നഗരസഭ 10 ലക്ഷം രൂപ കുറ്റപ്പുഴ തോടിന്റെ വീണ്ടെടുപ്പിനായി വകയിരുത്തിയിട്ടുണ്ട്. അതിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങും.

English summary
ente manimalayar study tour starts from pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X