പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ ജോർജ്ജ് എംഎൽഎയും കളക്ടറും ചേർത്ത് കളക്ടറേറ്റിൽ വൃക്ഷത്തൈ നട്ടു

  • By Prd Pathanamthitta
Google Oneindia Malayalam News

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍പിഎഫ് (എന്‍എസ്എസ് പാഷന്‍ ഫോളോവേഴ്‌സ്) പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കളക്ടര്‍ പിബി നൂഹും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു.

ഇതോടൊപ്പം എന്‍പിഎഫ് വളണ്ടിയർമാരുടെ നേതൃത്വത്തില്‍ 150 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ബി രാധാകൃഷ്ണന്‍, സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ കെബി സുഭാഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹിലാല്‍ ബാബു, നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, കൊറോണ സെല്‍ വളണ്ടിയർ നോഡല്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍ അന്നമ്മ കെ ജോളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിന്‍ ഐപ്പ് ജോര്‍ജ്, വോളന്റീയര്‍ കോര്‍ഡിനേറ്റര്‍മാരായ ചെസിന്‍ രാജ്, വിജീഷ് വിജയന്‍, എന്‍പിഎഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Veena George

അന്യം നിന്നുപോകുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ പ്രദര്‍ശനത്തോട്ടം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരുക്കി ലോക പരിസ്ഥിതിദിനം ആചരിച്ചു. ആനക്കൊമ്പന്‍ ഇനത്തില്‍പ്പെട്ട വഴുതന, വെണ്ട, മത്തിപ്പുളി, വിവിധ ഇനം കാന്താരി മുളക്, നിത്യവഴുതന, വേലിച്ചീര, വാളരിപ്പയര്‍, നിത്യവഴുതന, സാമ്പാര്‍ചീര, മധുരക്കിഴങ്ങ് തുടങ്ങിയവയുടെ തോട്ടമാണ് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയത്.

അത്യുല്പാദന ശേഷിയുള്ള വിളകള്‍ കൃഷി ചെയ്യുമ്പോള്‍ തന്നെ കേരളത്തിന്റെ തനതായ വിളകള്‍ കൈമോശം വരാതെ വരുതലമുറകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്ന് ദിനാചരണം ഉദ്ഘാടനംചെയ്ത് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ സിപി റോബര്‍ട്ട് പറഞ്ഞു. ജൈവ വൈവിധ്യത്തിന്റെ കലവറയായ നമ്മുടെ സംസ്ഥനത്തിന്റെ മുഖമുദ്രയാണു പരമ്പരാഗത കാര്‍ഷിക വിളകളും നാട്ടറിവുകളും. അവ സംരക്ഷക്കപ്പടേണ്ടത് ഏറ്റവും അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ ഷാനാ ഹര്‍ഷന്‍, ഡോ സിന്ധു സദാന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Environmental Day: Veena George MLA and Pathanamthitta Collector planted tree in Collectorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X