പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപ്പർ കുട്ടനാട്ടിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലേക്ക്

  • By Desk
Google Oneindia Malayalam News

തിരുവല്ല: പ്രളയജലമിറങ്ങിത്തുടങ്ങിയ അപ്പർ കുട്ടനാട്ടിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലേക്ക്. എലിപ്പനി, വയറിളക്കം, ജലജന്യരോഗങ്ങൾ എന്നിവ പടരാനുള്ള സാദ്ധ്യത മുൻനിർത്തിയാണ് പ്രവർത്തനം. കഴിഞ്ഞ ദിവസം ചാത്തങ്കരി സ്വദേശിയായ യുവാവ് പനി ബാധിച്ചു മരിച്ചിരുന്നു. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളുടെ മിക്കഭാഗങ്ങളും ഒരാഴ്ചയിലധികമായി വെള്ളം കയറിക്കിടക്കുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് കുറെ ഭാഗത്തെ വെള്ളം ഇറങ്ങിയെങ്കിലും കയറിയ വെള്ളം ഇറങ്ങിപ്പോകാനാവാതെ കെട്ടിക്കിടക്കുന്ന പ്രദേശങ്ങളാണ് രോഗം പടർത്താനുള്ള സാധ്യത സൃഷ്ടിക്കുന്നത്. നിലവിലുള്ള കിണറുകളിലെ വെള്ളം മഴവെള്ളം കയറി മലിനപ്പെട്ട അവസ്ഥയിലാണ്. മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ വരാനുള്ള സാധ്യതയുണ്ട്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു വളർന്ന് ഡെങ്കിപ്പനി, എലിപ്പനി എന്നിവ വരാനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവരുടെ ശരീരത്തിൽ മുറിവ് ഉണ്ടെങ്കിൽ എലിപ്പനി വരാൻ സാധ്യതയുണ്ട്. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ആർ.സുനിതകുമാരിയുടെ നേതൃത്വത്തിൽ വീടുവീടാന്തരം സന്ദർശിച്ച് ബോധവൽക്കരണം നടത്തുകയും സ്ഥിതിഗതികൾ പഠിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും മെഡിക്കൽ ക്യാംപ് നടത്തുന്നതോടൊപ്പം ഇന്നു മുതൽ വാർഡുതലത്തിലും ക്യാംപ് നടത്തും. ആദ്യത്തെ ക്യാംപ് ഇന്ന് പത്തു മുതൽ ഒന്നു വരെ ചാത്തങ്കരി മാർത്തോമ്മാ പള്ളിയിൽ നടക്കും.

pathanamthitta

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ

എലിപ്പനി വരാതിരിക്കാനുള്ള ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന പ്രതിരോധ ഗുളിക കഴിക്കുക. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ വലിയ അസുഖം ഉള്ളവരൊഴികെ കുട്ടികൾ ഉൾപ്പെടെ ആർക്കും ഇതു കഴിക്കാം.

1. എല്ലാ കിണറുകളും ക്ലോറിനേഷൻ ചെയ്യണം. ഇതിനാവശ്യമായ ബ്ലീച്ചിങ് പൗഡർ ആരോഗ്യവകുപ്പ് അധികൃതരും ആശ പ്രവർത്തകരും വിതരണം ചെയ്യും.

2. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കുക.

4 വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ക്ലോറിനേഷൻ ചെയ്യുക. കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക.

5. പനിയോ മറ്റ് സമാനമായ സാഹചര്യമോ ഉണ്ടായാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുക. ഫോൺ: 9447074671.


ക്യാമ്പുകളിൽ നിന്ന് മടങ്ങി തുടങ്ങി

തിരുവല്ല: വെള്ളമിറങ്ങിതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഞായറാഴ്ച 63 ക്യാംപുണ്ടായിരുന്നത് ഇന്നലെ 35 ആയി കുറഞ്ഞു. 1,087 കുടുംബങ്ങളിൽ നിന്നു 3,985 പേരാണ് ക്യാംപിലുള്ളത്. കടപ്രമൂന്ന്, നിരണംആറ്, കാവുംഭാഗം ഒൻപത്, നെടുമ്പ്രം മൂന്ന്, പെരിങ്ങരയും കുറ്റപ്പുഴയും നാലു വീതം, കവിയൂരും തോട്ടപ്പുഴശേരിയും രണ്ടു വീതം, തിരുവല്ലയും ഇരവിപേരൂരും ഒന്നു വീതം എന്നിങ്ങനെയാണ് വില്ലേജു തിരിച്ചുള്ള ക്യാംപുകളുടെ വിവരം.

English summary
epidemics prevention activities in Upper kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X