• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ഇന്നലെ ആരംഭിച്ചു.

മൈലപ്ര മൗണ്ട് ബഥനി സ്‌കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ലയില്‍ 28, 29 തിയ്യതികളിലായി കമ്മീഷനിംഗ് നടക്കും. റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളജിലും, ആറന്മുള മണ്ഡലത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂരില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍, തിരുവല്ലയില്‍ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് ഇവിഎം കമ്മീഷനിംഗ് നടക്കുക.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തില്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തുക. ഓരോ മണ്ഡലത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ രണ്ടുവീതം പരിചയ സമ്പന്നരായ എന്‍ജിനീയര്‍മാരാണ്് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നെന്ന് ഉറപ്പുവരുത്തുന്നത്. കമ്മീഷനിംഗ് 29ന് പൂര്‍ത്തിയാകും. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടക്കുന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 311 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്.

ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1296 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളില്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.

English summary
EVM commissioning begins at Pathanamthitta district ahead of assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X