പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡ്: തിരുവല്ലയില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി!

  • By Desk
Google Oneindia Malayalam News

തിരുവല്ല : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഇന്നലെ മൂന്ന് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. മുത്തുര്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന അപര്‍ണ്ണ, ധന്യ , പെരുംതുരുത്തിയിലുള്ള ഊട്ടുപുര എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. അപര്‍ണ്ണയില്‍ നിന്ന് മീന്‍ കറിയും ധന്യയില്‍ നിന്ന് ചോറും പുളിശേരിയും പഴകിയ എണ്ണയുമാണ് പിടിച്ചത്.

പ്രചാരണത്തിരക്കൊഴിഞ്ഞു, ഇനി ധ്യാനം,മോദി കേദാര്‍നാഥില്‍, പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ച് കമ്മീഷന്‍!പ്രചാരണത്തിരക്കൊഴിഞ്ഞു, ഇനി ധ്യാനം,മോദി കേദാര്‍നാഥില്‍, പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ച് കമ്മീഷന്‍!

ഉപയോഗിക്കാന്‍ കൊള്ളാത്ത പൊടി മീന്‍ വറുത്തത്, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, വറുത്ത മീന്‍ , പഴകിയ മീന്‍ , പഴകിയ എണ്ണ എന്നിവയാണ് ഊട്ടുപുര ഹോട്ടലില്‍ നിന്നും പിടികൂടിയത്. ഭക്ഷണ സാധനങ്ങള്‍ എല്ലാം ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഹോട്ടല്‍ ഉടമകളില്‍ നിന്ന് രണ്ടായിരം രൂപ വീതം പിഴയീടാക്കി. മഴുവങ്ങാട് പ്രവര്‍ത്തിക്കുന്ന ബാര്‍ബി ക്യൂ ഹോട്ടലില്‍ നിന്ന് വ്യാഴാഴ്ച പഴകിയ ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരുന്നു. ഒട്ടുമിക്ക ഹോട്ടലുകളിലും പഴകിയ എണ്ണയുടെ ഉപയോഗം ഏറുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

hotelraid-15

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശ്രീകുമാര്‍ , എച്ച് ഐ മാരായ എ ബി ഷാജഹാന്‍ , അജി എസ് കുമാര്‍, ജെ എച്ച് ഐമാരായ ദേവസേനന്‍, സമന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ തട്ടുകടകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ഗുരുതര വീഴ്ചകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എസ് ബിജു പറഞ്ഞു.

English summary
Expired food seized from Thiruvalla by food inspectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X