Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ചായക്കടയിൽ പൊട്ടിത്തെറി; ഒരാളുടെ കൈപ്പത്തി അറ്റു; ആറു പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: ആനിക്കാട് ചായക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തി അറ്റു പോയി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. രാവിലെ ഒൻപത് മണിയോടെ ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയിലാണ് സ്ഫോടനമുണ്ടായത്. ചായക്കടയിൽ എത്തിയ ആളുടെ സഞ്ചിയിൽ നിന്നാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

 blast-

പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതായാണ് നിഗമനം. പാറപൊട്ടിക്കൽ ജോലിക്ക് പോകുന്ന വ്യക്തിയാണ് സഞ്ചിയിൽ അത്തരം വസ്തുവുമായി ചായക്കടയിൽ എത്തിയത്. ചായക്കടയിൽ ആ സമയത്ത് ഉടമ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി.

സംഭവത്തിൽ ആറു പേർക്കു പരിക്കേൽക്കുകയും ഒരാളുടെ കൈപ്പത്തി അറ്റു പോവുകയും ചെയ്തിട്ടുണ്ട്. രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജിലും നാലുപേർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. തിരുവല്ല ഡിവൈഎസ്പി സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഫോറൻസിക് വിഭാഗം അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്.

സാരി അഴകില്‍ സുന്ദരിയായി മാളവിക മോഹനൻ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+