പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീർഥാടനം : ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജമാകുന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലമണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളങ്ങളിൽ തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കുന്നു. മണ്ഡല മകരവിളക്ക് സീസണിനായി ശബരിമല, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഇടത്താവളങ്ങളിൽ പ്ലാസ്റ്റിക് നിരോധനം സമ്പൂർണമായി നടപ്പാക്കും. തീർഥാടകർ കൂടുതലായി വന്നുചേരുന്ന ചെങ്ങന്നൂരിന് പ്രത്യേക പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കും.

<strong>ആ കേസ് തെളിയിക്കാനായി മാസങ്ങളോളം വേലക്കാരിയായി, ഇന്ത്യയുടെ ലേഡി ഷെർലക്ക് ഹോംസ് മനസുതുറക്കുന്നു</strong>ആ കേസ് തെളിയിക്കാനായി മാസങ്ങളോളം വേലക്കാരിയായി, ഇന്ത്യയുടെ ലേഡി ഷെർലക്ക് ഹോംസ് മനസുതുറക്കുന്നു

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ഇടത്താവളങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഇവിടങ്ങളിൽ തീർഥാടകർക്കായി കൂടുതൽ സൗകര്യം ഒരുക്കും. വണ്ടിപ്പെരിയാർ, മുണ്ടക്കയം, എരുമേലി, ഏറ്റുമാനൂർ, വൈക്കം, തിരുനക്കര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ ഭക്തർക്കായി അന്നദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

-sabarimala2-15

അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തുപ്പുഴ എന്നിവിടങ്ങളിൽ തീർഥാടകർക്കായി പ്രത്യേക സൗകര്യങ്ങൽ ഒരുക്കും. ഈ മാസം അഞ്ചിന് മുൻപ് എല്ലാ ഇടത്താവളങ്ങളുടെയും അടിയന്തര പ്രവർത്തികൾ പൂർത്തീകരിക്കും. നിലവിലുള്ള 50ഓളം ഇടത്താവളങ്ങൾക്ക് പുറമെ 20 പുതിയ ഇടത്താവളങ്ങൾ കൂടി സജ്ജമാക്കും.

കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ, ടോയ്‌ലെറ്റ്,ബാത്ത് റൂം സൗകര്യങ്ങൾ, കുടിവെള്ള വിതരണം, മാലിന്യപ്ലാന്റ്, താൽക്കാലിക വിരിഷെഡുകൾ നടപ്പന്തൽ, ഹോട്ടലുകൾ, അന്നദാനം തുടങ്ങിയവയുടെ ജോലികൾ അവസാനഘട്ടത്തിലാണ്. സന്നിധാനത്തിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു.

Recommended Video

cmsvideo
ശബരിമല : ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുമായി കൂടിക്കാഴ്ച ഇന്ന് | Oneindia malayalam

English summary
Facilities arranges for sabarimala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X